education
രാജ്യത്ത് വിദ്യാഭ്യാസത്തിലൂടെ ശാക്തീകരണമുണ്ടാക്കാം

24/12/2017

രാജ്യത്ത് വിദ്യാഭ്യാസത്തിലൂടെ ശാക്തീകരണമുണ്ടാക്കാം: മുനവ്വറലി തങ്ങള്‍

മലപ്പുറം: സാമൂഹികവും സാംസ്‌കാരികവുമായ മുന്നേറ്റത്തിനു വിദ്യഭ്യാസ പുരോഗതിയാണ് വേണ്ടതെന്നും മത സാംസ്‌കാരിക രംഗങ്ങളില്‍ കേരളത്തെ മാതൃകയാക്കണമെന്നും ആഹ്വാനം ചെയ്ത് ദാറുല്‍ഹുദാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന നാഷണല്‍ ലീഡേഴ്‌സ് സമ്മിറ്റ്. സമ്മിറ്റ് ദാറുല്‍ഹുദാ നാഷണല്‍ പ്രൊജക്ട് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മത സാമൂഹിക നേതാക്കള്‍ വിദ്യഭ്യാസ പുരോഗതിക്ക് ഊന്നല്‍ നല്‍കണമെന്നും ദാറുല്‍ഹുദാ മുന്നോട്ടുവെക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക് ക്രിയാത്മക രീതിയിലുള്ള കര്‍മപദ്ധതികള്‍ ആവിഷകരിക്കണമെന്നും തങ്ങള്‍ പറഞ്ഞു. ദാറുല്‍ഹുദാ വിസി ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു. ഇടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായി.
കേരളത്തിന്റെ ഉലമാ ഉമറാ മോഡല്‍ എന്ന വിഷയത്തില്‍ റഫീഖ് ഹുദവി കോലാര്‍, ഉത്തരേന്ത്യയിലെ സാമൂഹിക ഇടപെടലുകളുടെ സാധ്യതകള്‍ എന്ന വിഷയത്തില്‍ അബൂബക്കര്‍ സിദ്ദീഖ് ഐ.എ.സ്, മുസ്ലിം നേതൃത്വം: വ്യക്തിത്വവും പ്രതിബദ്ധതയും എന്ന വിഷയത്തില്‍ ഷറഫുദ്ദീന്‍ ഹുദവി ആനമങ്ങാട,് ഇന്ത്യയിലെ മാതൃകാ മഹല്ല് സംവിധാനങ്ങള്‍ എന്ന വിഷയത്തില്‍ നൗഫല്‍ ഹുദവി മാഗ്ലൂര്‍, മുസ്ലിം ഉന്നമന പദ്ധതികള്‍ എന്ന വിഷയത്തില്‍ അസ്‌കര്‍ അബൂബകര്‍ ഹുദവി തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.
ആസാം, ബംഗാള്‍, ജാര്‍ഖഡ്, കര്‍ണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളിലുള്ള 150 ലെറെ ദേശീയ പ്രതിനിധികളാണ് ദാറുല്‍ഹുദാ സമ്മേളനത്തിന്റെ മുഖ്യ ഇനമായ നാഷണല്‍ ലീഡേഴ്‌സ് സമ്മിറ്റില്‍ പങ്കെടുത്തത്. കേരളത്തിലെ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സമ്മിറ്റ് സംഘടിപ്പിച്ചത്. സമ്മിറ്റിന്റെ ഭാഗമായി കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലും മഹല്ലുകളിലും പ്രതിനിധികള്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഡോ. മുന്‍കിര്‍ ഹുസൈന്‍ സാഹിബ് ബംഗാള്‍, മൗലാനാ അബ്ദുല്‍ മതീന്‍ സാഹിബ് വെസ്റ്റ് ബംഗാള്‍, അബ്ദുല്‍ റഊഫ് സിദ്ധീഖി പഞ്ചാബ്, അഡ്വ റശീദ് അഹ്മദ് ചൗധരി ആസാം, ശാഹിദ് റസാ ഖാന്‍ ഉത്തര്‍പ്രദേശ്, ഡോ. അബ്ദുല്‍ ഗഫാര്‍ മണിപ്പൂര്‍, നവാസ് പൂനൂര്‍, സിടി അബ്ദുല്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡോ. സഈദ് ഹുദവി നാദാപുരം സ്വഗതവും മുസ്തഖീം ഹുദവി ബീഹാര്‍ നന്ദിയു പറഞ്ഞു.

Share this post: