education
റെക്‌സിനില്‍ വിസ്മയം തീര്‍ത്ത് പൂക്കോട്ടൂര്‍ സ്‌കൂളിലെ നിഹ്‌ല

27/112017
മലപ്പുറം: സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ റെക്‌സിന്‍ പ്രൊഡക്റ്റ് നിര്‍മാണ മത്സരത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജിഎച്ച്എസ്എസ് പൂക്കോട്ടൂരിലെ എന്‍. നിഹ്‌ല. ജില്ലാതലത്തില്‍ എ ഗ്രേഡും രണ്ടാം സ്ഥാനവുമായിരുന്നു നിഹ്‌ലക്കുണ്ടായിരുന്നതെങ്കിലും സംസ്ഥാന മത്സരത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കാനായി.
മുണ്ടിത്തൊടിക ജിഎല്‍പി സ്‌കൂളിലെ അധ്യാപകന്‍ നരിപ്പറ്റി ഇബ്രാഹിമിന്റെയും മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അറബി അധ്യാപിക ജുവൈരിയയുടെയും മകളാണ് നിഹ്‌ല. കരവിരുതില്‍ മാത്രമല്ല അക്കാദമി തലത്തിലും നിഹ്‌ല തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസും നിഹ്‌ല നേടിയിരുന്നു.

Share this post: