education
സര്‍വകലാശാല ഫീസ് ഇനി പോസ്റ്റാഫിസില്‍ അടക്കാം.

15/10/2017

തേഞ്ഞിപ്പലം: കോഴിക്കോട് സര്‍വകലാശാലയുടെ എല്ലാ ഫീസുകളും ഇനി പോസ്റ്റാഫിസുകളിലും അടക്കാം. ഇതു സംബന്ധിച്ച് സര്‍വകലാശാലയും പോസ്റ്റല്‍ വകുപ്പും ധാരണയുണ്ടാക്കി. പദ്ധതിയുടെ ഉദ്ഘാടനം ഒക്‌ടോബര്‍ 19 വൈകിട്ട് 3.30 ന് സര്‍വകലാശാല ടാഗോര്‍ ശാന്തി നികേതന്‍ ഹാളില്‍ നടക്കും. ഉത്തര മേഖല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ കേണല്‍ എസ്. എഫ്. എച്ച്. റിസ്വി. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിക്കുക

 

Share this post: