education
സ്കൂൾ വിട്ട് പോവുന്നതിന്റെ വേദന കണ്ണീരോടെ പങ്ക് വെച്ച് കുട്ടികൾ

29/03/2018

പരീക്ഷ കഴിഞ് അവധി ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോളും സ്കൂൾ വിട്ട് പോകേണ്ട സങ്കടത്തിലാണ് മലപ്പുറം മാറഞ്ചേരി പഞ്ചായത്തിലെ പുറങ്ങ് ഗവ: എൽപി സ്കൂളിലെ വിദ്യാർത്ഥികൾ. ഇവിടത്തെ അധ്യാപകരേയും സഹപാഠികളേയും വിട്ട് അടുത്ത വർഷം മുതൽ പുതിയ സ്കൂളിൽ പോകേണ്ടി വരുന്നതാണ് കുട്ടികളെ സങ്കടത്തിലാക്കുന്നത്. അധ്യാപകരും സ്കൂളും വിദ്യാർത്ഥികളും തമ്മിലുള്ള മാനസിക ബന്ധം തെളീക്കുന്നതാണ് കുട്ടികളുടെ സംസാരത്തിൽ കാണാൻ കഴിയുക. നവമാധ്യമങ്ങളിലൂടെ ഒട്ടേറെ പേരാണ് കുട്ടികൾ സംസാരിക്കുന്നതിന്റെ വീഡിയോ പങ്ക് വെക്കുന്നത്.

Share this post: