Top Stories
മങ്കടയും പെരിന്തൽമണ്ണയും വെൽഫെയർ പാർട്ടി മത്സരിക്കാത്തത് എന്ത് കൊണ്ട്?
March 23, 2021

മലപ്പുറം:ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടിക്ക് ചെറിയ തോതിലെങ്കിലും വോട്ടുകളുള്ള മണ്ഡലങ്ങളായ മങ്കടയിലും പെരിന്തൽമണ്ണയിലും അവർ സ്ഥാനാർത്ഥികളെ നിറുത്താത് ചർച്ചയായിരിക്കുകയാണ്. യുഡിഎഫിനെ സഹായിക്കാനാണ് ഈ നീക്കമെന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്. മങ്കടയിലെ കൂട്ടിലങ്ങാടി പഞ്ചായത്തിലും പെരിന്തൽമണ്ണയിലെ ഏലംകുളം പഞ്ചായത്തിലും യുഡിഎഫ് വെൽഫെയർ സഖ്യമാണ് ഭരണം നടത്തുന്നത്.

യു ഡി എഫിന് പൊതുവായും മുസ്‌ലിം ലീഗിന് പ്രത്യേകിച്ചും ഭീഷണി ഉയർത്താത്ത നിലപാടാണ് വെൽഫെയർ പാർട്ടി ജില്ലയിൽ സ്വീകരിച്ചിരിക്കുന്നത്. ജില്ലയിൽ പൊന്നാനി, വേങ്ങര, മലപ്പുറം വണ്ടൂർ, കൊണ്ടോട്ടി, എന്നിവടങ്ങളിൽ മാത്രമാണ് വെൽഫെയറിന് സ്ഥാനാർത്ഥികളുള്ളത്. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിലോ യു ഡി എഫ് സ്ഥാനാർഥികളുടെ സാധ്യതയെ പ്രതികൂലമായി ബാധിക്കുന്ന മണ്ഡലങ്ങളിലോ വെൽഫെയർ പാർട്ടി സ്ഥാനാർഥികളെ നിർത്തിയിട്ടില്ല.

എന്നാൽ മത്സരിക്കാത്ത മണ്ഡലങ്ങളിൽ പാർട്ടിയുടെ നിലപാട് പാർട്ടി പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും അഭിപ്രായം പരിഗണിച്ച് തിരഞ്ഞെടുപ്പിന് മുമ്പ് തീരുമാനിക്കുമെന്നും സംസ്ഥാന നേതാക്കൾ അറിയിച്ചു.

Share this post: