അച്ചടക്കമുള്ള സമൂഹസൃഷ്ടിക്കു സമന്വയവിദ്യ അനിവാര്യം: ബഷീറലി ശിഹാബ് തങ്ങൾ

അച്ചടക്കമുള്ള സമൂഹസൃഷ്ടിക്കു സമന്വയവിദ്യ അനിവാര്യം: ബഷീറലി ശിഹാബ് തങ്ങൾ

10-Feb-2017
മനാമ:കാലത്തിന്റെ ചുവരെഴുത്ത് വായിച്ചു പുതു തലമുറയ്ക്ക് ദിശാ ബോധം നൽകാനും അച്ചടക്കമുള്ള സമൂഹത്തിന്റെ സൃഷ്ടിപ്പിനും സമന്വയ വിദ്യ അനിവാര്യമാണെന്നും അത്തരത്തിലുള്ള സമൂഹത്തിനു മാത്രമെ കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ സാധിക്കുകയുള്ളുവെന്നും പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.സമസ്ത ബഹ്റൈന്‍ മനാമ മദ്റസാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വയനാട് വാകേരി ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി ബഹ്റൈന്‍ തല പ്രചാരണ കൺവെൻഷൻ ഉത്ഘാടനംചെയ്തു സംസാരിക്കുകയായായിരുന്നു അദ്ദേഹം. കാലത്തിന്‍റെ മാറ്റം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ വളർത്തി കൊണ്ടുവരുന്നതിൽ നാം പ്രധാന പങ്കുവഹിക്കണമെന്നും തങ്ങൾ ആവശ്യപ്പെട്ടു ഫൈസൽ കാട്ടിൽ പീടിക അധ്യക്ഷത വഹിച്ചു. ശിഹാബ്തങ്ങൾ ഇസ്ലാമിക അക്കാദമി വൈസ് പ്രസി ഡെന്റ് കെ എ നാസർ മൗലവി മുഖ്യപ്രഭാഷണം നടത്തി.

എസ്.വൈ. എസ് സെക്രട്ടറി ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സമസ്ത ബഹ്‌റൈൻ സെക്രട്ടറി എസ് എം വാഹിദ് ട്രെഷറർ വി.കെ കുഞ്ഞമ്മദ്ഹാജി, കെഎംസിസി ബഹ്റൈന്‍ പ്രസിഡണ്ട് എസ്‌ വി ജലീൽ, സെക്രട്ടറി അസൈനാർ, സി കെ അബ്ദുറഹ്മാൻ, സി അബ്ദുൽകാദർ മടക്കിമല, ഇബ്രാഹീം പുറകാട്ടിരി, ഹംസ അൻവരി, ഹമീദ് ഹാജി മരുന്നൂർ, അഷ്റഫ് അൻവരി, പി ടി ഹുസ്സൈൻ, ഖാസിം റഹ് മാനി പടിഞ്ഞാറത്തറ, സലാം വില്യാപള്ളി, ഹുസ്സൈൻ മക്കിയാട് , ഉമർ മൗലവി, കരീം കുളമുള്ളതിൽ, എ പി ഫൈസൽ എന്നിവര്‍ പ്രഭാഷണം നടത്തി.


സിവില്‍ സ്റ്റേഷന്‍ വ്യത്തിയാക്കാന്‍ കര്‍മ്മ പദ്ധതി

വായനാ ദിനം : ക്വിസ്‌ മത്സരം സംഘടിപ്പിച്ചു

കൊച്ചി മെട്രോയുടെ ഉദ്‌ഘാടനചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു : പ്രധാനമന്ത്രി

Speech by Prime Minister Shri. Narendra Modi at the dedication of Kochi Metro to the Nation

കാക്കഞ്ചേരിയിലെ ഐ.ടി.വ്യവസായ സമുച്ചയം ഒന്നര വര്‍ഷകൊണ്ട്‌ പൂര്‍ത്തിയാക്കും. – വ്യവസായ മന്ത്രി

‘മക്കള്‍ക്കൊരൂണ്‌’ മലപ്പുറത്തും

തദ്ദേശ സ്ഥാപനങ്ങളുടെ 16 പദ്ധതികള്‍ക്ക്‌ കൂടി അംഗീകാരം

ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു

വികസന ഡോക്യുമെന്ററി പ്രദര്‍ശന വാഹനം ജില്ലയില്‍ പര്യടനം തുടങ്ങി

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചാല്‍ നടപടി