Exclusive News
അന്നദാനത്തിന് ഒരു ലക്ഷത്തിലധികം നെയ്‌ച്ചോര്‍ പാക്കറ്റുകള്‍
തിരൂരങ്ങാടി: മമ്പുറം ആണ്ടുനേര്‍ച്ചയുടെ അവസാന ദിവസമായ നാളെ ഒരു ലക്ഷം പേര്‍ക്ക് അന്നദാനം നല്‍കും. അന്നദാനത്തിനായുള്ള ഒരുക്കങ്ങള്‍ ദാറുല്‍ ഹുദാ കാമ്പസിലും മമ്പുറം മഖാം പരിസരത്തും തുടങ്ങിക്കഴിഞ്ഞു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പുണ്യം തേടിയെത്തുന്ന തീര്‍ത്ഥാടകര്‍കകായി  ഒരു ലക്ഷത്തിലധികം നെയ്ച്ചോര്‍ പാക്കറ്റുകളാണ് അന്നദാനത്തിനായി തയ്യാര്‍ ചെയ്യുന്നത്. ദാറുല്‍ഹുദാ കാമ്പസില്‍ ഒരുക്കിയ വിശാലമായ പന്തലില്‍  ഇന്ന് വൈകൂന്നേരത്തോടെ പാചകം തുടങ്ങും. നൂറോളം ചെമ്പുകളില്‍ ഒരേ സമയം ഭക്ഷണപാചകം നടക്കും. ദാറുല്‍ഹുദായിലെ അധ്യാപകരുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും നേതൃത്വത്തില്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നെയ്‌ച്ചോര്‍ പ്രത്യേക കണ്ടെയ്നര്‍ പാക്കറ്റുകളിലാക്കി പത്തിലധികം ലോറികളിലായി മമ്പുറത്തെത്തിക്കും. തുടര്‍ന്ന് പുരുഷര്‍ക്കും സ്ത്രീകള്‍ക്കുമായി ഒരുക്കിയ വ്യത്യസ്ത കൗണ്ടറുകളില്‍ നിന്ന് പാക്കറ്റുകള്‍ വിതരണം ചെയ്യും.
Share this post: