ആയിരം സമരദിനങ്ങള്‍ ആയിരം തീപന്തങ്ങള്‍

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/exclusive-news/%E0%B4%86%E0%B4%AF%E0%B4%BF%E0%B4%B0%E0%B4%82-%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D%E0%B4%86%E0%B4%AF%E0%B4%BF%E0%B4%B0%E0%B4%82/">
Twitter

ആയിരം സമരദിനങ്ങള്‍ ആയിരം തീപന്തങ്ങള്‍

12/09/2017

കാക്കഞ്ചേരി: ആഭരണ നിര്‍മാണ ശാലയുടെ കവാടത്തിന് മുന്നില്‍ കഴിഞ്ഞ ആയിരം ദിവസമായി കാക്കഞ്ചേരിയിലെ സാധാരണക്കാരായ ജനത സമരം ചെയ്തു കൊണ്ടിരിക്കുകയാണ്. വരുന്ന 14ാം തിയ്യതി വിപുലമായ പദ്ധതികളാണ് സമരത്തിന്റെ ആയിരം ദിനങ്ങളിലേക്കെത്തുമ്പോള്‍ സമരസമിതി സംഘടിപ്പിക്കുന്നത്. പ്രതിരോധത്തിന്റെ ആയിരം തീപ്പന്തങ്ങള്‍ കൊളുത്തിയും ആയിരം സമര മരങ്ങള്‍ നട്ടും 14ന് സമരം പുതിയതലത്തിലേക്കുയര്‍ത്താനാണ് പദ്ധതി. ഏറ്റുമട്ടുന്നത് ഒരു വലിയ കുത്തക കമ്പനിയോടാണെന്ന് തിരിച്ചറിവുണ്ടായിട്ടും സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രദേശവാസികള്‍ സമരത്തില്‍ നിന്നും പിന്മാറാന്‍ ഒരുക്കമല്ലെന്ന് പ്രഖ്യാപിക്കുന്നത് സ്വസ്ഥമായി ജീവിക്കാനുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ടാണ്. രാഷ്ട്രീയ മേലാളന്മാരും മുത്തശ്ശിമാധ്യമങ്ങളും തിരിഞ്ഞുനോക്കിയില്ലെങ്കിലും ഒരു ജനതയുടെ ഒറ്റക്കെട്ടായ തീരുമാനത്തിന് മുന്നില്‍ ആയിരം ദിവസം കമ്പനിയെ പിടിച്ചുകെട്ടാനായി എന്നതാണ് വസ്തുത. സമരത്തെ ജനകീയ  വികാരത്തിന് വിട്ട് ആളികത്തിക്കാന്‍ നിമിഷങ്ങള്‍ മതിയെന്നിരിക്കെ കാക്കഞ്ചേരിയിലെ സമര സമിതി അതിനൊരുക്കമല്ല. അക്രമങ്ങളും പ്രശ്‌നങ്ങളുമുണ്ടാക്കി മാധ്യമ ശ്രദ്ധ കൊണ്ടുവരാനൊന്നും ഇവര്‍ക്കാഗ്രഹമില്ല. കാരണം ഇതവരുടെ ജീവല്‍ പ്രശ്‌നമാണ്. അതിനാല്‍ ഇനിയും ഇതേരൂപത്തില്‍ പിന്തിരിയാന്‍ ഒരുക്കമല്ലാതെ അവര്‍ സമരം മുന്നോട്ട് കൊണ്ട്‌പോകും എന്നാണ് സമര സമിതിയുടെ തീരുമാനം. വ്യത്യസ്തമായ പദ്ധതികളോടെയാണ് ആയിരം ദിവസത്തെ സമരദിനം അവര്‍ ആചരിക്കുന്നത്. കമ്പനി നിര്‍മാണം അവസാനിപ്പിച്ച് വിട്ടുപോകുക എന്നതിലപ്പുറം മറ്റൊന്നും ഇവര്‍ക്ക് പറയാനില്ല. അവര്‍ക്കും അവരുടെ വരും തലമുറകള്‍ക്കും ജീവിക്കാന്‍ അതാവശ്യമാണ്.  ഭരണകൂടങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളിലും പ്രതീക്ഷ നഷ്ടപ്പെട്ടവരല്ല കാക്കഞ്ചേരിക്കാര്‍ സമരത്തിന്റെ ആയിരം രാപ്പകലുകള്‍ പിന്നിടുന്ന ഈ അവസരത്തിലും ഇവരുടെയൊക്കെ ഐക്യപ്പെടല്‍ സമരത്തോട് ഉണ്ടാകണമെന്ന് നിറഞ്ഞ ആഗ്രഹമുള്ളവരാണിവര്‍. സമരം നിശബ്ദമായി മുഴങ്ങിക്കൊണ്ടിക്കുമ്പോഴും നിയമപരമായും മറ്റു ഔദ്യോഗിക തലങ്ങളിലൂടെയും ഇവര്‍ ആവശ്യമായ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ജീവിക്കാനുള്ള ഇത്തരം ഒറ്റ പ്പെട്ട സമരങ്ങള്‍ ആരുമറിയാതെ പലദിക്കുകളില്‍ നടക്കുന്നുണ്ട്. പ്രതിരോധത്തിന്റെ ആയിരം തീപ്പന്തങ്ങള്‍ കൊളുത്തിയും ആയിരം സമര മരങ്ങള്‍ നട്ടും കാക്കഞ്ചേരി സമരത്തിന് പുതിയ ചരിത്രത്തിലേക്ക് നീങ്ങുമ്പോള്‍ നമ്മളും അതിനോട് ഐക്യപ്പെടേണ്ടതുണ്ട്. കാക്കഞ്ചേരി സമരം കേരളത്തിന്റെ നവ ജനകീയ സമരങ്ങളില്‍ പുതിയ അദ്ധ്യായം രചിക്കും എന്നുതന്നെ നമുക്ക് കരുതാം

നജ്മുദ്ധീന്‍. സി.കെ എഴുതുന്ന നാളിതുവരെയുള്ള കാക്കഞ്ചേരി സമരത്തിന്റെ ചരിത്രം അടുത്ത ദിവസം മലപ്പുറം ന്യൂസിലൂടെ വായിക്കാം

Share this post:

മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ

ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി

ഹാദിയയെ അടച്ചിട്ട കോടതിയില്‍ ഹാജറാക്കണമെന്ന് അഛന്റെ അപേക്ഷ

എകെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസിലെ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

സി പി ഐ എന്ന വിഴുപ്പിനെ ചുമക്കേണ്ട ആവശ്യമില്ലെന്ന് എം എം മണി

കൊടിഞ്ഞി ഫൈസലിന്റെ കൊലപാതക വാര്‍ഷികം ആഘോഷിക്കാന്‍ ആര്‍എസ്എസിന് സ്‌കൂള്‍ വിട്ടുകൊടുത്ത് മുസ്ലിംലീഗ് നേതാവ്

സി പി ഐയില്‍ കൂട്ട രാജി തുടരുന്നു. ഏരിയ സെക്രട്ടറി അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടു.

ലീഗ് ഓഫീസ് റോഡ് വികസനത്തിന് വിട്ടുകൊടുത്തത് 1,06,72745 രൂപക്ക്

സി പി ഐയുടെ നടപടി മുന്നണി സംവിധാനത്തിന് ചേര്‍ന്നതല്ല: കോടിയേരി

വാക്സിനേഷൻ മാത്രമാണ് പോംവഴി