Top Stories
ഇ കെ – എ പി സംഘട്ടനം:30 പേര്‍ക്ക് പരിക്ക്
December 15, 2016

15-Dec-2016
മലപ്പുറം: പള്ളിക്കല്‍ ബസാര്‍ ജുമാമസ്ജിദിന്റെ അധികാര തര്‍ക്കം സംബന്ധിച്ച് ഇരുവിഭാഗം സുന്നികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു.ബുധനാഴ്ച രാത്രിയോടെയാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചിലര്‍ക്ക് ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ചികിത്സ നല്‍കി. ബുധനാഴ്ച മഗ്‌രിബ് നമസ്‌ക്കാര സമയത്തായിരുന്നു സംഘര്‍ഷം. സംഭവത്തില്‍ തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷനിലെ ചില പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.
സംഘര്‍ഷത്തില്‍ സ്ഥലത്തെ കച്ചവട സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായ സാഹചര്യത്തില്‍ പള്ളി ക്കല്‍ ബസാര്‍ മേഖലയില്‍ പോലീസ് സുരക്ഷ ശക്തമാക്കി. മാരകായുധങ്ങളുമായി പള്ളിയിലെത്തി വിശ്വാസികളെ ആക്രമിക്കുകയായിരുന്നുവെന്നാണ് ഇരു വിഭാഗവും ആരോപിക്കുന്നത്.ഇകെ വിഭാഗമാണ് ആക്രമത്തിന് നേത്യത്വം നല്‍കിയതെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോള്‍, ഭരണസ്വാധീനത്തില്‍ പോലീസിന്റെ സഹായത്തോ ടെമറ്റു മഹല്ലുകളിലുള്ളവരെ പോലും രംഗത്തിറക്കി ആക്രമണം അഴിച്ചുവിടുകയാണെന്ന് മറുവിഭാഗം വാദിക്കുന്നു.
സഹകരണ കോളെജ് കായികമേള
മലപ്പുറം: ജില്ലാ സഹകരണ കോളെജ് കായികമേള നാളെ പരപ്പനങ്ങാടിയില്‍ തുടങ്ങും. രണ്ടു ദിവസങ്ങളിലായി പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളെജ് ഗ്രൗണ്ട്, അവുക്കാദര്‍കുട്ടി നഹ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ശനിയാഴ്ച രണ്ടു മണിക്ക് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷനാവും. ആദ്യമായാണ് സഹകരണ മേഖലയിലെ കോളെജ് വിദ്യാര്‍ഥികള്‍ക്കായി കായികമേള നടത്തുന്നത്. ആള്‍ കേരള കോ ഓപ്പറേറ്റീവ് കോളെജസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മേള നടക്കുന്നത്. ജനുവരി 28,29 തീയതികളില്‍ ജില്ലാ കലോത്സവം മലപ്പുറത്ത് നടക്കുമെന്നും ഭാരവാഹികളായ കെ അബ്ദുല്‍ കരീം, മജീദ് ഇല്ലിക്കല്‍, ടി മൊയ്തീന്‍കുട്ടി, അഡ്വ. കെ കെ സൈതലവി,സി അബ്ദുറഹിമാന്‍കുട്ടി എന്നിവര്‍ അറിയിച്ചു.

Share this post: