Top Stories
ഈദ് ഗാഹില്‍ മതസൗഹാര്‍ദ സാന്നിധ്യം
June 27, 2017

27-Jun-2017
പെരിന്തല്‍മണ്ണ: ഈദ് ഗാഹില്‍ ക്ഷേത്ര കമ്മിറ്റിയുടെ മതസൗഹാര്‍ദ സാന്നിധ്യവും പായസവിതരണവും. പെരിന്തല്‍മണ്ണ മസ്ജിദ് ഹുദയുടെ ആഭിമുഖ്യത്തില്‍ വാവാസ് മാളില്‍ നടന്ന ഈദ് ഗാഹിലാണ് ആനമങ്ങാട് കുന്നുമ്മല്‍ ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പായസവിതരണം നടത്തിയത്. ഇത്തരം സൗഹാര്‍ദ്ദത്തിന്റെ മധുരം സ്വാഗതാര്‍ഹമാണെന്നും അത് കൂടുതല്‍ ശക്തവും ആത്മാര്‍ത്ഥവുമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവുമാണെന്ന് ഖുതുബയില്‍ ഖതീബ് യൂനുസ് മൗലവി പറഞ്ഞു. മസ്ജിദ് സെക്രട്ടറി പി അബ്ദുല്ല അധ്യക്ഷത വഹിച്ചു. ക്ഷേത്രം സെക്രട്ടറി എന്‍ പി മുരളി ആശംസ നേര്‍ന്നു.
ഇ വി ജനാര്‍ദ്ധനന്‍, കെ മുരളീധരന്‍, പരമേശ്വരന്‍, ഹരിദാസന്‍, പ്രകാശന്‍ തുടങ്ങിയവര്‍ പായസവിതരണത്തിന് നേതൃത്വം നല്‍കി. ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ക്കുള്ള മസ്ജിദ് കമ്മിറ്റിയുടെ ഉപഹാരങ്ങള്‍ യൂനുസ് മൗലവിയും വൈസ് പ്രസിഡന്റ് സി.എസ്. മുഹമ്മദലിയും നല്‍കി.

Share this post: