Exclusive News
ഉപരാഷ്ട്രപതി തെരഞ്ഞടുപ്പില്‍ ലീഗ് എം പി മാര്‍ വോട്ട് ചെയ്യാതിരുന്നത് പഴയ കോലീബി സംഖ്യത്തിന്റെ സമരണയെന്ന് മന്ത്രി എ സി മൊയ്തീന്‍

25/09/2017

മലപ്പുറം: ഉപരാഷ്ട്രപതി തെറഞ്ഞടുപ്പില്‍ മുസ്ലിം ലീഗ് എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടിയും പി വി അബ്ദുല്‍വഹാബം വോട്ടു ചെയ്യാതിരുന്നത് പഴയ കോലീബി സംഖ്യത്തിന്റെ സമരണാര്‍ത്ഥമാണെന്ന് മന്ത്രി എ സി മൊയ്തീന്‍. ഒതുക്കുങ്ങലില്‍ വേങ്ങര ഉപതെരഞ്ഞടുപ്പിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി അഡ്വ. പി പി ബഷീറിന്റെ തെരഞ്ഞടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകായായിരുന്നു അദ്ദേഹം. വിമാനം വൈകിയെന്ന് പറയുന്നത് ജനങ്ങളെ വിണ്ഡികളാക്കലാണ്. വേങ്ങര തെരഞ്ഞടുപ്പില്‍ കെ എന്‍ എ ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ മുസ്ലിം ലീഗില്‍ അന്തര്‍നാടകങ്ങള്‍ നടന്നിട്ടുണ്ട്. അത് വരുംനാളുകളില്‍ പുറത്ത് വരും അദ്ദേഹം പറഞ്ഞു

Share this post: