Exclusive News
ഉര്‍ദു ഭാഷ ഭാരതീയ സംസ്‌കാരത്തിന്റെ നീരുറവ : സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

24/12/2017

ഉര്‍ദു ഭാഷ ഭാരതീയ സംസ്‌കാരത്തിന്റെ നീരുറവ: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍
പെരിന്തല്‍മണ്ണ: ഭാരതീയ സംസ്‌കാരത്തിന്റെയും സഹിത്യത്തിന്റെയും നീരൊഴുക്കാണ് ഉര്‍ദുഭാഷയെന്ന് നിയമസഭാ സ്പീക്കര്‍ പി. രാമകൃഷ്ണന്‍. ഹമിദ് കെ.പി. വളപുരം രചിച്ച ഉര്‍ദു അദ്ധ്യാപക പരീക്ഷാ പരിശീലന പുസ്തകമായ നസീമെ അദബ് പ്രകാശനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യസമ്പന്നതയിലും സാംസ്‌കാരികമായ ഔന്നത്യത്തിലും സംസ്‌കൃതത്തെക്കാള്‍ മുമ്പില്‍ നില്‍ക്കുന്ന ഭാഷയാണ് ഉര്‍ദുവെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
പുസ്തകം പെരിന്തല്‍മണ്ണ നഗരസഭാ പ്രതിപക്ഷ നേതാവ് ഉസ്മാന്‍ താമരത്ത് ഏറ്റുവാങ്ങി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അലിഗഡ് കോര്‍പറേഷന്‍ മേയര്‍ ഉര്‍ദുവില്‍ സത്യപ്രതിജ്ഞ ചെയ്തതിന്റെ പേരില്‍ സംഘട്ടനമുണ്ടായ സംഭവം രാജ്യത്തിന് അപമാനമാണെന്നും ഉര്‍ദു ഭാഷയെ അസിഹ്ഷുതയോടെ കാണുന്നത് നമ്മുടെ പാരമ്പര്യത്തിന് കളങ്കമാണെന്നും പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ഉര്‍ദു ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ കെ.പി. ശംസുദ്ദീന്‍ തിരൂര്‍ക്കാട്, മുന്‍ സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് അംഗം നൗഷാദ് മണ്ണിശ്ശേരി, പുസ്തകപ്രസാധകരായ ഝലക് ബുക്‌സ് മാനേജിംഗ് ഡയറക്്ടര്‍ കുഞ്ഞിമുഹമ്മദ് കൂരിമണ്ണില്‍ പ്രസംഗിച്ചു. ഗ്രന്ധരചയിതാവ് ഹമിദ് കെ.പി. വളപുരം നന്ദി പറഞ്ഞു.

Share this post: