Exclusive News
എരിതീയില്‍ എണ്ണയൊഴിക്കുന്നവരോട് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നു #GetlostMediaLiars

04/11/2017

മലപ്പുറം; കടലോരം തങ്ങളുടെ ഉറ്റവരുടെ തിരിച്ച് വരവിനായി കാത്തിരിക്കുന്ന നേരത്തും തങ്ങളുടെ റേറ്റിഗ് കൂട്ടാനായി പച്ചക്കള്ളം പ്രചരിപ്പിച്ച് അവരെ പ്രശ്‌നങ്ങളിലേക്ക് തള്ളിവിടുന്ന മാധ്യമങ്ങള്‍ക്കെതിരെ #GetlostMediaLiars ഹാഷ്ടാഗുമായി സോഷ്യല്‍മീഡിയ. ക്യാമ്പയിന്‍ തുടങ്ങി ഒരു മണിക്കൂര്‍ കഴിയുന്നതിനിടെ ആയിരത്തിലാധികം പേരാണ് ക്യാമ്പയിനില്‍ പങ്ക്‌ചേര്‍ന്നത്. ദേശീയ മാധ്യമങ്ങളും, കേന്ദ്രമന്ത്രിമാരും വരെ കേരളത്തിന്റെ രക്ഷാപ്രവര്‍ത്തനത്തെ പ്രശംസിക്കുമ്പോഴാണ് സര്‍ക്കാറിനോടുള്ള വിരോധം തീര്‍ക്കാനായി ഇത്തരമൊരു സാഹചര്യത്തില്‍ പോലും മാധ്യമങ്ങള്‍ ഇങ്ങനെ വൃത്തികേടുകള്‍ ചെയ്ത് കൂട്ടുന്നത് തെമ്മാടിത്തരമാണെന്ന് സമൂഹത്തിന്റെ വിവിധമേഖലകളില്‍ നിന്ന് പ്രതിഷേധങ്ങളുയര്‍ന്ന് കഴിഞ്ഞു

Share this post: