ഒരു ഗ്രാമം പറഞ്ഞ കഥ ജില്ലയില്‍ പര്യടനം തുടങ്ങി

ഒരു ഗ്രാമം പറഞ്ഞ കഥ ജില്ലയില്‍ പര്യടനം തുടങ്ങി

09-Aug-2017
മലപ്പുറം : ഗ്രാമസഭകളിലെ പൊതുജന പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും ജനകീയാസൂത്രണ പ്രക്രിയയില്‍ ഗ്രാമസഭകളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശമിത്രം പദ്ധതി തെരുവുനാടകം ജില്ലാതല പര്യടന ഉദ്ഘാടനം പെരിന്തല്‍മണ്ണയില്‍ നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം നിര്‍വ്വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ നിഷി അനില്‍ രാജ് അധ്യക്ഷയായി. ജില്ലാ പ്ലാനിങ് ഓഫീസര്‍, പെരിന്തല്‍മണ്ണ സി.ഐ, പെരിന്തല്‍മണ്ണ എ.എസ്.ഐ എന്നിവര്‍ പങ്കെടുത്തു.
”ഒരു ഗ്രാമം പറഞ്ഞ കഥ” എന്നതാണ് നാടകത്തിന്റെ പേര്. ജനമൈത്രി പോലീസാണ് തദ്ദേശമിത്രം അവതരിപ്പിക്കുന്ന നാടകം ജനങ്ങളിലേക്ക് എത്തിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനക്ഷേമ പദ്ധതികളെക്കുറിച്ചും ഓരോ പ്രദേശത്തെയും വികസന പ്രക്രിയകളില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ഗ്രാമസഭയെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്നതാണ് നാടക അവതരണത്തിന്റെ ലക്ഷ്യം.
കേരളാ പോലീസ് ഉദ്യോഗസ്ഥരായ നുജുമുദീന്‍, ഷറഫ്, ബാബു , അജികുമാര്‍, ചന്ദ്രകുമാര്‍, ജയന്‍, ഷൈജു, സുനില്‍ കുമാര്‍ ,ഷം നാദ് എന്നിവരാണ് നാടകത്തില്‍ വേഷമിടുന്നത് . ഇന്ന് (ഓഗസ്റ്റ് ഒമ്പത്) തിരൂര്‍, തിരൂരങ്ങാടി , മലപ്പുറം എന്നിവിടങ്ങളിലും നാളെ (ഓഗസ്റ്റ് 10) മഞ്ചേരി, കൂട്ടിലങ്ങാടി, കൊണ്ടോട്ടി എന്നിവിടങ്ങളിലും നാടകം അവതരിപ്പിക്കും.


എയർ ഗണിൽ നിന്നം വെടിയെറ്റ് വിദ്യാർത്ഥി മരിച്ചു

ഒരു ഗ്രാമം പറഞ്ഞ കഥ ജില്ലയില്‍ പര്യടനം തുടങ്ങി

ഒരു ഗ്രാമം പറഞ്ഞ കഥ ഇന്ന്‌ മുതല്‍ ജില്ലയില്‍

വിട്ടുമുറ്റത്ത്  പരീക്ഷണ നെൽകൃഷിയുമായി അബ്ദുസലാം

കരിപ്പൂരില്‍ വൈമാനികന്റെ അവസരോചിത ഇടപെടല്‍ മൂലം തലനാരിഴക്ക് വന്‍ ദുരദുരന്തം ഒഴിവായി

ഷീറ്റ് ഷെഡ്  കെട്ടി താമസിക്കുന്ന സഫിയാക്കും  കിട്ടി നീല റേഷൻകാർഡ് 

വൈ.എം.സി.സി യുടേത്‌ ഉയര്‍ന്ന സാസ്‌കാരിക പ്രവര്‍ത്തനം : മുഖ്യമന്ത്രി പിണറായി വിജയന്‍

ചോലാര്‍മല ആദിവാസി കോളനി പെരിന്തല്‍മണ്ണ സബ് കളക്ടരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു

ഏറനാട്‌ മണ്ഡലത്തിലെ എല്ലാ വില്ലേജ്‌ ഓഫീസുകളും നവീകരിക്കും : പി. കെ. ബഷീര്‍ എം.എല്‍.എ

പ്രവാസി വ്യവസായിയുടെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച ഏഴംഗ സംഘം റിമാന്റില്‍