Exclusive News
കരിപ്പൂരിൽ വലിയ വിമാനങ്ങൾ എത്തും; വ്യോമയാനമന്ത്രി നിര്‍ദേശം നല്‍കി

O1/08/2018

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ വ്യോമയാനമന്ത്രി സുരേഷ് പ്രഭു നിര്‍ദേശം നല്‍കിയതായി എം.കെ രാഘവന്‍ എം.പി അറീച്ചു. മന്ത്രിയുമായി എം.പി നടത്തിയ ചർച്ചക്കിടെയാണ് സുരേഷ് പ്രഭു ഇക്കാര്യം അറിയിച്ചത്. ഡിജിസിഎ, എയര്‍പോര്‍ട്ട് അതോറിറ്റി എന്നിവയ്ക്കാണ് വ്യോമയാനമന്ത്രി നിര്‍ദേശം നല്‍കിയത്. വലിയ വിമാനങ്ങളിറങ്ങാൻ ഡിജിസിഎയുടെ ചില നടപടി ക്രമങ്ങള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളതെന്നാണ് വിവരം.

Share this post: