Top Stories
കലക്റ്ററേറ്റ് ജീവനക്കാര്‍ ഓണം ആഘോഷിച്ചു.
September 08, 2016

07-Sep-2016
കലക്റ്ററേറ്റ് ജീവനക്കാര്‍ ഓണം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി റിക്രയേഷന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ പൂക്കളവും ഓണ സദ്യയും ഒരുക്കി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പൂവിടല്‍ 9.30 ന് പൂര്‍ത്തിയായി. പിന്നീട് ജില്ലാകലക്ടര്‍ എ.ഷൈനമോള്‍ നിലവിളക്ക് കൊളുത്തി ഓണഘോഷത്തിന് തുടക്കം കുറിച്ചു. ഉച്ചയ്ക്ക് ഒരുമണി മുതല്‍ രണ്ട് മണി വരെ വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ആഘോഷത്തിന് മാറ്റു കൂട്ടാനായി ജീവനക്കാരുടെ കലാപരിപാടികളും നടത്തി. കൃത്യം രണ്ടിന് ആഘോഷ പരിപാടികള്‍ അവസാനിപ്പിച്ചു.

Share this post: