Top Stories
കാലവര്‍ഷം : സത്വര നടപടികള്‍ സ്വീകരിക്കണം: റവന്യൂ മന്ത്രി
June 09, 2016

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ മുന്‍കരുതലുകളും സത്വര നടപടികളും ഉണ്ടാകണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ത്രിതല പഞ്ചാവയത്തുകളെ കൂടി യോജിപ്പിച്ചുകൊണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണം. പകര്‍ച്ചവ്യാധികളും മറ്റും പ്രതിരോധിക്കുന്നതിനും മുന്‍കരുതലുകള്‍ എടുക്കണം. ആശുപത്രികളില്‍ വേണ്ടത്ര ഡോക്ടര്‍മാരും സ്റ്റാഫും മരുന്നുകളും ഉറപ്പാക്കണം. ആവശ്യമരുന്നുകളുടെ ദൗര്‍ലഭ്യം ഉണ്ടായാല്‍ നേരിട്ട് വാങ്ങി നല്‍കാന്‍ കഴിയണം. അപകടസാധ്യതയുളള സ്ഥലങ്ങളെല്ലാം പ്രത്യേകം നിരീക്ഷിക്കണം. കടുത്ത ഭീക്ഷണിയായി നില്‍ക്കുന്ന മരങ്ങള്‍ ഉണ്ടെങ്കില്‍ മുറിച്ചു മാറ്റണം. കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടിവന്നാല്‍ അതിനുളള ഏര്‍പ്പാടുകള്‍ ചെയ്യണം. ആവശ്യമായ ദുരിതുശ്വാസ ക്യാമ്പുകള്‍ തുറക്കണം. അവിടെ പ്രാഥമിക ഭൗതിക സൗകര്യങ്ങളും ഉണ്ടാക്കികൊടുക്കണം. ഏത് സാഹചര്യങ്ങളെയും നേരിടാനുമുളള എല്ലാ സംവിധാനങ്ങളും ഒരുക്കണം. തൃശ്ശൂരിലുളള ദേശീയദുരന്ത പ്രതികരണ സേനയുടെ സേവനം അടിയന്തിര ഘട്ടങ്ങളില്‍ ജില്ലാകളക്ടര്‍മാര്‍ക്ക് ആവശ്യപ്പെടാവുന്നതാണെന്നും നാശനഷ്ടങ്ങള്‍ കൃത്യതയൊടെ റിപ്പോര്‍ട്ട് ചെയ്യണം നിശ്ചയിക്കപ്പെടുന്ന നഷ്ടപരിഹാരവും ദുരിതുശ്വാസ സഹായവും കാലവിളംമ്പം കൂടാതെ നല്‍കണമെന്നും ജില്ലാ കളക്ടര്‍മാര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

Share this post: