Top Stories
കാഴ്ചപരിമിതരായ കുട്ടികള്‍ക്കും വായിക്കാം : നറുമൊഴി ഒഡിയോ മാഗസിന്‍ പ്രകാശനം ചെയ്തു.
June 24, 2016

24-June-2016
മലപ്പുറം : കാഴ്ചപരിമിതിയുള്ള കുട്ടികള്‍ക്കായി ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് യൂത്ത് ഫോറം തയ്യാറാക്കിയ ‘നറുമൊഴി’ ഒഡിയോ മാഗസിന്റെ ആദ്യ പതിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ യൂത്ത് ഫോറം സെക്രട്ടറി എം. സുധീറിന് നല്‍കി പ്രകാശനം ചെയ്തു. വായനാവാരത്തോടനുബന്ധിച്ച് ഐ.റ്റി@സ്‌കൂള്‍ ഹാളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാഴ്ചപരിമിതരായ അധ്യാപകര്‍ക്കായി നടത്തിയ ശില്പശാലയോടനുബന്ധിച്ചാണ് നറുമൊഴി പ്രകാശനം ചെയ്തത്. വീമ്പൂര്‍ ജി.യു.പി. സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് മാഗസിന്‍ തയ്യാറാക്കിയത്. നാല് കവിതകള്‍, എട്ട് കഥകള്‍, ഫലിത നുറുങ്ങുകള്‍ വായനാദിനത്തോടനുബന്ധിച്ച് ഒരു ലേഖനം എന്നിവയാണ് ഒഡിയോ മാഗസിനിലുള്ളത്. സംസ്ഥാനത്തെ 14 ബ്ലൈന്‍ഡ് സ്‌കൂളുകളിലേയ്ക്കും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മുഖേന ഒഡിയോ മാഗസിന്റെ ആദ്യ പതിപ്പ് ലഭ്യമാക്കും. കാഴ്ചപരിമിതിയുള്ള കുട്ടികള്‍ക്ക് കഥകളും കവിതകളും കേള്‍ക്കാന്‍ അവസരമൊരുക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് മറ്റ് സ്‌കൂളുകളിലും ഒഡിയോ മാഗസിന്‍ തയ്യാറാക്കാനുള്ള നടപടി സ്വീകരിക്കും.

Share this post: