Exclusive News
കാശ്മീരിൽ കൊല്ലപെട്ട പെൺകുട്ടിയുടെ ചിത്രമടങ്ങിയ ഫ്ളക്സ്; മലപ്പുറത്ത് അഞ്ച് സംഘടനകൾക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു.

20/04/2018

മലപ്പുറം: കാശ്മീരിൽ കൊല്ലപ്പെട്ട ബാലികയുടെ പേരും ചിത്രവും പ്രദര്‍ശിപ്പിച്ച സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു.
രാഷ്ട്രീയ പാര്‍ട്ടികളെയും വ്യക്തികളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

കശ്മീരി പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് മലപ്പുറം കുന്നുമ്മലിൽ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച അഞ്ച് സംഘടനകള്‍ക്കെതിരെയാണ് മലപ്പുറം പോലീസ് കേസെടുത്തത്. മുസ്‍ലിം യൂത്ത് ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, ശിശു സംരക്ഷണ സമിതി, സംസ്കാര സാഹിതി, അല്‍ക എന്നീ സംഘടനകള്‍ക്കെതിരെയാണ് കേസ്.

Share this post: