Exclusive News
കുഞ്ഞാലികുട്ടിയെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന് ഹൈദരലി തങ്ങളോട് കെ.ടി ജലീൽ

25/02/2019

മലപ്പുറം: പാർലമെന്റ് സമ്മേളനത്തിനത്തിൽ പകുതി പോലും ഹാജറില്ലാത്ത പി.കെ കുഞ്ഞാലിക്കുട്ടിയെ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന് ലീഗ് പ്രസിഡന്റ് ഹൈദ്രലി തങ്ങളോട് മന്ത്രി കെ.ടി ജലീൽ, കാനം രാജേന്ദ്രൻ നയിക്കുന്ന കേരള സംരക്ഷണ യാത്രക്ക് മലപ്പുറത്ത് നൽകിയ സ്വീകരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി

ഫാസിസത്തിനെതിരെ യുദ്ധം ചെയ്യുമെന്ന് പറഞ്ഞ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് പോയ കുഞ്ഞാലികുട്ടിക്ക് 42 ശതമാനം ഹാജർ മാത്രമാണ് പാർലമെന്റ് സമ്മേളനത്തിൽ ഉള്ളത്, സുപ്രധാന ഘട്ടത്തിലൊന്നും എം.പി പാർലമെന്റിൽ ഉണ്ടായില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
കുഞ്ഞാലിക്കുട്ടിയുടെ മുൻഗാമിയായിരുന്ന ബനാത്ത് വാലക്ക് പാർലമെന്റിൽ നൂറ് ശതമാനമായിരുന്നു ഹാജർ എന്നും ജലീൽ ഓർമ്മിപ്പിച്ചു.

Share this post: