Exclusive News
കുറ്റപ്പെടുത്തലല്ല, രക്ഷാപ്രവര്‍ത്തനമാണ് മുഖ്യം: നിര്‍മ്മലാ സീതാരാമന്‍

04/12/2017
തിരുവനന്തപുരം: ഈ സാഹചര്യത്തില്‍ പരസ്പരം കുറ്റപ്പെടുത്തിയും ചളിവാരിയെറിഞ്ഞും രാഷ്ട്രീയ ലാഭമുണ്ടാക്കുകയല്ല രക്ഷാപ്രവര്‍ത്തനമാണ് മുഖ്യമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാസീതാരാമന്‍. ദുരന്തമുഖത്ത് സംസ്ഥാന സര്‍ക്കാറിനെതിരെ ബി ജെ പിയും കോണ്‍ഗ്രസും ഒരുമിച്ച് ചേര്‍ന്ന് സംഘടിതമായി അക്രമം നടത്തുന്ന സാഹചര്യത്തിലാണ് കുമ്മനമടക്കമുള്ള നേതാക്കളോടായി മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ന് കേന്ദ്രമന്ത്രിക്കൊപ്പമെത്തിയ സംസ്ഥാനമന്ത്രിമാരായ കടകമ്പള്ളിയോടും മേഴ്‌സിക്കുട്ടിയമ്മയോടും പ്രതിഷേധക്കാര്‍ തിരികെപ്പോകാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ ഉപദേശം

Share this post: