Top Stories
കേരള സ്റ്റേറ്റ്‌ ലോട്ടറി ഏജന്റ്‌സ്‌ ആന്റ്‌ സെല്ലേഴ്‌സ്‌ യൂണിയന്‍ (സിഐടിയു) ജില്ലാ പഠന ക്ലാസ്‌ നടത്തി
July 07, 2017

07-Jul-2017
മലപ്പുറം : കേരള സ്റ്റേറ്റ്‌ ലോട്ടറി ഏജന്റ്‌സ്‌ ആന്റ്‌ സെല്ലേഴ്‌സ്‌ യൂണിയന്‍ (സിഐടിയു) ജില്ലാ പഠന ക്ലാസ്‌ മലപ്പുറം എന്‍ജിഒ യൂണിയന്‍ ഹാളില്‍ നടത്തി. യൂണിയന്‍ സംസ്ഥാന ജോ. സെക്രട്ടറി കെ. ഗോകുലപാലന്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ സി രാധാകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച്‌ സി ഐ ടി യു ജില്ല സെക്രട്ടറി വി. ശശികുമാര്‍, സി ഐ ടി യു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ കെ. ആന്റണി എന്നിവര്‍ ക്ലാസെടുത്തു. ലോട്ടറി ഏജന്റ്‌ ആന്റ്‌ സെല്ലേഴ്‌സ്‌ യൂണിയന്‍ ജില്ലാ സെക്രട്ടറി കെ ടി സെയ്‌ത്‌ , വൈസ്‌ പ്രസിഡന്റുമാരായ പി. രാമചന്ദ്രന്‍, കെ എം ബാവ, ജോയന്റ്‌ സെക്രട്ടറി രാജന്‍ പരുത്തിപ്പറ്റ, ട്രഷറര്‍ പി. ശശിധരന്‍, സി ടി ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share this post: