Exclusive News
കൊണ്ടോട്ടി വലിയ തോടിന്റെ സംരക്ഷണത്തിനായി ജനകീയ കൂട്ടായ്മ

മലപ്പുറം : മൊറയൂര്‍ അരിമ്പ്രയില്‍ നിും ആരംഭിച്ച് കൊണ്ടോട്ടി , പള്ളിക്കല്‍ വഴി തലപ്പാറ പാറക്കടവ് സമാപിക്കു വലിയതോട് സംരക്ഷണത്തിനായി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ വരുന്നു . പദ്ധതിയുടെ ആലോചനാ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി. ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേർന്നു തോടിന്റെ പുനരുജജീവനത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ജനകീയ കൂട്ടായ്മയില്‍ തോട് ശുചീകരിച്ചു മാലിന്യ സ്രോതസ്സുകളില്‍ നിന്നു തോടിലേക്കുള്ള പ്രവേശനവഴികള്‍ തടയും. പുഴയോരം സൗന്ദര്യവല്‍ക്കരിച്ച് നടപ്പാത നിര്‍മ്മിക്കും. ആവശ്യമായ സ്ഥലങ്ങളില്‍ ശാസ്ത്രീയമായ തടയണ നിര്‍മ്മിക്കും. തടയണകളുടെ അറ്റകുറ്റപണിയും നടത്തും. കര്‍ഷക അഭിവൃദ്ധിക്കായി ജലസേചനസൗകര്യങ്ങളും ഒരുക്കും. ഇതിനായി ത്രിതല പഞ്ചായത്തുകളുമായി ചേർന്നു ജില്ലാ തത്തില്‍ പദ്ധതി നടപ്പാക്കും. വലിയതോട് സംരക്ഷണത്തിന്റെ ഭാഗമായി പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കുതിന് ഹരിതകേരള മിഷന്‍, ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, ചെറുകിട ജലസേചനം എക്‌സി.എഞ്ചിനീയര്‍ എിവരെ ചുമതലപ്പെടുത്തി.
ഓഗസ്റ്റ് 20 നു മുമ്പ് പ്രാഥമിക റിപ്പോർട്ട് സമര്‍പ്പിക്കും. തുടർന്ന് എം.എല്‍.എമാര്‍, എം.പിമാര്‍ എന്നി വരെ കൂടി ഉള്‍പ്പെടുത്തി വിശദമായ പദ്ധതി തയ്യാറാക്കും. സെപ്തംബര്‍ ആദ്യ വാരം ജനകീയ സമിതികളുമായി വിശദമായ ചര്‍ച്ച നടത്താനും തീരുമാനിച്ചു. വലിയ തോട് കടന്നു പോകുന്ന പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്തുകളില്‍ ജില്ലാ ആസൂത്രണ സമിതിയുടെ മേല്‍നോട്ട ത്തില്‍, രാഷ്ട്രീയ പ്രതിനിധികള്‍, പാടശേഖര സമിതി അംഗങ്ങള്‍, ക്ലബ്ബ് അംഗങ്ങള്‍, എന്‍.ജി.ഒ.കള്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
പ്ലാനിംഗ് സെക്രട്ടെറിയറ്റ് കോണ്ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സൺ കെ.സി.ഷീബ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഫാത്തിമ, ചാക്കീരി അബ്ദുല്‍ ഹഖ്, കെ.സലീന ടീച്ചര്‍, കെ.കലാം മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.എ.സലീം മാസ്റ്റര്‍, പി.മിഥുന, കെ.സുബൈദ, കുട്ടശ്ശേരി ശരീഫ, ഷറീന അസീസ്, പി.കെ.റംല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.കെ. അബ്ദുറഹിമാന്‍, സറീന ഹസീബ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.ജഗല്‍കുമാര്‍, ഡി.ഡി.പി മാലതി, എ.ഡി.സി(ജനറല്‍) ബൈജു,ഹരിതകേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.രാജു, ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.ടി.രാകേഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ട റിമാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this post: