Exclusive News
ഗെയിൽ സ്ഥാപിക്കാൻ ചാമക്കയം തടയണ പൊളിക്കുമെന്നത് വ്യാജ പ്രചരണം; വിശദീകരണവുമായി ഗെയിൽ അതികൃതർ

08/03/2018

മലപ്പുറം: ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ മലപ്പുറം ചാമക്കയം തടയണ പൊളിക്കുമെന്നും തുറന്ന് വിടുമെന്നുമുള്ള പ്രചരണങ്ങൾ പദ്ധതിയെ തകർക്കാൻ നടക്കുന്നവർ നടത്തുന്ന വ്യാജ പ്രചരണങ്ങളാണെന്ന് ഗെയിൽ പ്രൊജക്ട്
പൊളിറ്റിക്കൽ കോഡിനേറ്റർസനിൽ കുമാർ
മലപ്പുറം ന്യൂസിനോട് പറഞ്ഞു.

ചാമക്കയം തടയണ തുറന്ന് വിട്ട് വെള്ളം ഒഴുക്കിക്കളഞാൽ മാത്രമാണ് പൈപ്പ് ലൈൻ പുഴയിലൂടെ സ്ഥാപിക്കാൻ കഴിയുകയൊള്ളൂ എന്ന രീതിയിൽ വലിയ പ്രചരണം നടത്തുന്ന സാഹചര്യത്തിലാണ് ഗെയിൽ അതികൃതരുടെ വിശദീകരണം. വെള്ളം ഒഴുക്കിവിട്ടാൽ നഗരസഭയിലെ കുടിവെള്ള വിതരണം നിലക്കുമെന്നതിനാൽ ഈ പ്രചരണങ്ങൾ ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിരുന്നു.

പുഴ ,നദി ,തോട് ,കനാൽ എന്നിവയുടെ കരയോ,ബണ്ടോ , അടിത്തട്ടിനെയോ അതിലുള്ള ജലത്തെയോ യാതൊരു വിധത്തിലും ബാധിക്കാതെ അടിത്തട്ടിനു  വളരെ താഴെ കൂടി തുരങ്കമുണ്ടാക്കി അതിലൂടെ പൈപ്പ് വലിച്ചെടുക്കുന്ന
Trenchless Technology  ആയ
Horizontal Directional Drilling. ആണ് കൊച്ചി -മംഗലാപുരം പൈപ്പ് ലൈനിൽ സ്വീകരിക്കുന്നത്. പൈപ്പ് ലൈൻ കടന്ന് പോകുന്ന ജലാശയങ്ങളിൽ  മുഴുവനുംHorizontal Directional Drilling മുഖേനയാണ് പൈപ് സ്ഥാപിക്കുന്നത് .

കേരളത്തിൽ ഇത്തരത്തിലുള്ള 77 കേന്ദ്രങ്ങൾ ഉണ്ട് അതിൽ മിക്ക ഇടങ്ങളിലും പൈപ്പ് ലൈൻ സ്ഥാപിച്ച് കഴിഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ കൊച്ചിയിൽ തന്നെ പെരിയാർ ഉൾപ്പടെ   25 ജലാശയങ്ങളിൽ പൈപ്പ് സ്ഥാപിച്ചു .അതെല്ലാം ജലാശയങ്ങളെ യാതൊരു രീതിയിലും ബാധിക്കാത്ത Trenchless Technology യിലൂടെ തന്നെയാണ് ചെയ്തിരിക്കുന്നത് .തൃശൂരിലും കോഴിക്കോടും പണി നടന്ന് കൊണ്ടിരിക്കുകയാണ് അവിടെയൊന്നും തടയണകൾ പൈപ്പ് സ്ഥാപിക്കാൻ തുറക്കേണ്ടി വന്നിട്ടില്ല. എന്നിരിക്കെ മലപ്പുറത്തെ പുഴ മാത്രം ചാമക്കയം തടയണ നീക്കി കടലുണ്ടി പുഴയിലെ വെള്ളം ഒഴുക്കി വിട്ടു പൈപ്പ് സ്ഥാപിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത്   കൊച്ചിയിലും ഇന്ത്യയിലും ലോകമെന്പാടും സുരക്ഷിതമായി ഉപയോഗിച്ച് വരുന്ന പ്രകൃതി വാതകം കൊച്ചിയിൽ നിന്നും മലപ്പുറത്തെത്തുമ്പോൾ പൊട്ടിത്തെറിക്കും എന്ന് നടത്തിവന്നിരുന്ന വ്യാജ പ്രചാരണങ്ങളുടെ തുടർച്ച എന്ന് വേണം കരുതാൻ.

പദ്ധതിയുടെ രണ്ടാം ഘട്ടമായ കൊച്ചി മംഗലാപുരം പൈപ് ലൈനിൽ ഇപ്പോൾ തന്നെ ഉഴാട്ടുപുഴ (കുന്നുകര),ആലങ്ങാട് കനാൽ ,കല്ലുപാലം തോട്,പുത്തൻവേലിക്കര ക്രീക്ക് ,ഏനംമാവ് കനാൽ,ആളൂർ പുഴ വെങ്കിടങ്ങി കനാൽ ,അന്നകര കനാൽ,കോട്ടൂർ കനാൽ ,പനങ്ങാട് ,കാര്യം കോട് തോട് എന്നിവയിൽ  പൈപ് സ്ഥാപിക്കുന്നത് Trenchless Technology യിലൂടെ   പൂർത്തിയായി കഴിഞ്ഞു.കേരളത്തിൽ മറ്റു 15ജലാശയങ്ങളിൽ ഇപ്പോൾ സ്ഥാപിച്ചു കൊണ്ടിരിക്കുന്നു.വെള്ളം പറ്റിച്ചിട്ടാണോ  ഈ സ്ഥലങ്ങളിൽ പൈപ് സ്ഥാപിക്കുന്നതെന്ന് അവിടെ ചെന്നു അന്വേഷിക്കാമെന്നും ഗെയിൽ അതികൃതർ പറയുന്നു.

Share this post: