Top Stories
ജില്ലയിലെ ആരാധനാലയങ്ങളിലെ ശുചിത്വബോധം മാതൃക – ജില്ലാ കലക്‌ടര്‍
July 14, 2017

12-Jul-2017
മലപ്പുറം : ജില്ലയിലെ വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ശുചിത്വബോധം മാതൃകാപരമാണെന്ന്‌ ജില്ലാ കലക്‌ടര്‍ അമിത്‌ മീണ പറഞ്ഞു. ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്‌ മുന്നിട്ടിറങ്ങിയ ആരാധനാലയങ്ങളേയും സംഘടനകളേയും കലക്‌ടര്‍ പ്രത്യേകം അഭിനന്ദിച്ചു. കോട്ടപ്പടി പള്ളിയില്‍ നടത്തിയ ബോധവല്‍ക്കരണം എക്കാലവും ഓര്‍ക്കുമെന്നും കലക്‌ടര്‍ പറഞ്ഞു. സമീപ ഭാവിയില്‍തന്നെ ജില്ലയെ സമ്പൂര്‍ണ്ണ ശുചിത്വ ജില്ലയായി മാറ്റാന്‍ എല്ലാ വിഭാഗം ജനങ്ങളും സംഘടനകളും സഹകരിക്കണമെന്ന്‌ കലക്‌ടര്‍ അഭ്യര്‍ഥിച്ചു.

Share this post: