ജില്ലയില്‍ മണ്ണെടുപ്പും ക്വാറി പ്രവര്‍ത്തനവും നിരോധിച്ചു

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/exclusive-news/%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%86%E0%B4%9F%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%82/">
Twitter

ജില്ലയില്‍ മണ്ണെടുപ്പും ക്വാറി പ്രവര്‍ത്തനവും നിരോധിച്ചു

18/09/2017

മലപ്പുറം: മഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനായി മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ചെങ്കല്ല്, കരിങ്കല്ല് ക്വാറികളുടെ പ്രവര്‍ത്തനവും മണ്ണെടുപ്പും ജില്ലാ കലക്ടര്‍ നിരോധിച്ചു. ദുരന്തനിവാരണ നിയമം സെക്ഷന്‍ 30,34 പ്രകാരമാണ് നിരോധനമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.
മഴക്കാലകെടുതിയുമായി ബന്ധപ്പെട്ട മുന്‍കരുതലെടുക്കുന്നതിന് ജില്ലയിലെ വകുപ്പ് മേധാവികളുടെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
ദുരന്തങ്ങളുണ്ടായാല്‍ അടിയന്തിര രക്ഷാദൗത്യതിന് സജ്ജമാവാന്‍ റവന്യൂ, പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കി. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി പ്രതിരോധ സംവിധാനം സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതോടൊപ്പം ജെസിബി, ക്രെയ്ന്‍, ആംബുലന്‍സ് ഉടമസ്ഥരുടെ വിവരങ്ങള്‍ ശേഖരിച്ച് അടിയന്തിര സാഹചര്യങ്ങളില്‍ ലഭ്യമാക്കാനും നിര്‍ദേശം നല്‍കി.

 

Share this post:

മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ

ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി

ഹാദിയയെ അടച്ചിട്ട കോടതിയില്‍ ഹാജറാക്കണമെന്ന് അഛന്റെ അപേക്ഷ

എകെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസിലെ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

സി പി ഐ എന്ന വിഴുപ്പിനെ ചുമക്കേണ്ട ആവശ്യമില്ലെന്ന് എം എം മണി

കൊടിഞ്ഞി ഫൈസലിന്റെ കൊലപാതക വാര്‍ഷികം ആഘോഷിക്കാന്‍ ആര്‍എസ്എസിന് സ്‌കൂള്‍ വിട്ടുകൊടുത്ത് മുസ്ലിംലീഗ് നേതാവ്

സി പി ഐയില്‍ കൂട്ട രാജി തുടരുന്നു. ഏരിയ സെക്രട്ടറി അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടു.

ലീഗ് ഓഫീസ് റോഡ് വികസനത്തിന് വിട്ടുകൊടുത്തത് 1,06,72745 രൂപക്ക്

സി പി ഐയുടെ നടപടി മുന്നണി സംവിധാനത്തിന് ചേര്‍ന്നതല്ല: കോടിയേരി

വാക്സിനേഷൻ മാത്രമാണ് പോംവഴി