Exclusive News
ജില്ലയിൽ രജിസ്റ്റർ ചെയ്യാത്ത 35 അനാഥാലയങ്ങൾ അടച്ച് പൂട്ടാൻ നോട്ടീസ് നൽകി

08/04/2018

ജുവനൈല്‍ ജസ്റ്റ്‌സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത മലപ്പുറം ജില്ലയിലെ 35 അനാഥാലയങ്ങളക്കം നിരവധി സ്ഥാപനങ്ങൾക്ക് അടച്ചു പൂട്ടല്‍ നോട്ടീസ് നൽകി. 2015 ലെ ജുവൈനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 41 പ്രകാരം എല്ലാ ശിശു സംരക്ഷണ സ്ഥാപനങ്ങളും മാര്‍ച്ച് 31 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അനാഥാലയങ്ങൾ പൂട്ടി കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരാക്കാനാണ് വനിത ശിശുവികസന വകുപ്പിന്റെ ഉത്തരവ്.

നിയമത്തിനെതിരെ സ്ഥാപനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സംസ്ഥാനത്ത് നിരവധി സ്ഥാപനങ്ങൾ ഇത്തരത്തിൽ അടച്ച് പൂട്ടേണ്ടി വരും.

Share this post: