Exclusive News
ജില്ലയ്ക്ക് ദിശാബോധം നല്‍കി വികസന സെമിനാര്‍

മലപ്പുറം; ജില്ലയുടെ സമഗ്രവികസനത്തിന് ദിശാബോധം നല്‍കിയ വികസന സെമിനാര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ .ടി ജ ലീല്‍ ഉദ്ഘാടനം ചെയ്തു. പ്രാദേശിക ആ വശ്യങ്ങളും വിഭവങ്ങളും അടിസ്ഥാനമാക്കി സംസ്ഥാനത്ത് തന്നെ ആദ്യമായാണ് വികസന പദ്ധതി രേഖ തയ്യാറാക്കുന്നത്. സാമ്പത്തിക വര്‍ഷാവസാനം തുക ഒന്നിച്ചു ചെലവഴിക്കുന്ന രീതി ഈ വര്‍ഷം മുതല്‍ അവസാനിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി പദ്ധതികളുടെ അംഗീകാരം നല്‍കുന്നത് സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ ഉടന്‍ നികത്തും. കാര്‍ഷിക മേഖലയുടെ പുരോഗതി, പൊതു വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം, പാവപ്പെട്ടവര്‍ക്ക് ഭവന നിര്‍മ്മാണം, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുക തുടങ്ങി എല്ലാ മേഖലകളിലും സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ. പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ പി. ഉബൈദുള്ള, ആബിദ് ഹുസൈന്‍ തങ്ങള്‍, കെ എന്‍ എ ഖാദര്‍, ടി.വി ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. ഗ്രൂപ്പ് ചര്‍ച്ച വിശദീകരണം ഇ എന്‍ മോഹന്‍ ദാസും (സര്‍ക്കാര്‍ പ്രതിനിധി) പദ്ധതി ലക്ഷ്യങ്ങളുടെ അവതരണം സലീം കുരുവമ്പലം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. പ്രദീപ് കുമാര്‍ എന്നിവരും അവതരിപ്പിച്ചു. എ.ഡി എം ടി വിജയന്‍, ഡി.പി.സി മെമ്പര്‍മാരായ വെട്ടം ആലിക്കോയ, എ.കെ അബദറഹിമാന്‍, ആലിപ്പറ്റ ജമീല, സുലൈഖ വി. പി, സജിത എ ടി, സി എച്ച് ജമീല ടീച്ചര്‍, സി അബദുന്നാസര്‍, കെ.എം റഷീദ് (കില) എ ശ്രീധരന്‍ (ഫെസിലിറ്റേറ്റര്‍, ജനകീയാസൂത്രണം) എന്‍.കെ ശ്രീലത ഡെപ്യൂട്ടി പ്ലാനിങ്ങ് ഓഫീസര്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ അടങ്ങിയവര്‍ പങ്കെടുത്തു.

Share this post: