Top Stories
ജില്ലാ കലക്‌ടര്‍ അമിത്‌ മീണ ചുമതലയേറ്റു
December 01, 2016

amith-meena-ias-malappuram01-Dec-2016

മലപ്പുറം :മലപ്പുറം ജില്ലാ കലക്‌ടറായി 2011 ബാച്ച്‌ ഐ.എ.എസ്‌. ഉദ്യോഗസ്ഥനായ അമിത്‌ മീണ ചുമതലയേറ്റു. രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശിയാണ്‌. 2013 സെപ്‌തംബര്‍ മുതല്‍ 2015 ഡിസംബര്‍ വരെ പെരിന്തല്‍മണ്ണ സബ്‌ കലക്‌ടറായിരുന്നു. തുടര്‍ന്ന്‌ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയായി. ഈ പദവിയില്‍ നിന്നാണ്‌ ജില്ലാ കലക്‌ടറായി നിയമനം ലഭിച്ചത്‌. ഭോപാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ നിന്ന്‌ ഇലക്‌ട്രോണിക്‌സ്‌ ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്‌ ബിരുദധാരിയാണ്‌. കേരള കേഡറില്‍ ഐ.എ.എസ്‌. ലഭിച്ച ശേഷം കണ്ണൂരില്‍ അസിസ്റ്റന്റ്‌ കലക്‌ടറായാണ്‌ സര്‍വീസ്‌ തുടക്കം. ഫ്രാന്‍സ്‌, ജര്‍മനി എന്നിവിടങ്ങളില്‍ പരിശീലനത്തിനു പോയി. റിട്ട. ഐ.പി.എസ്‌. ഉദ്യോഗസ്ഥനായ അച്ഛന്‍ കെ.എല്‍. മീണ മധ്യപ്രദേശില്‍ സ്‌പെഷല്‍ ഡി.ജി.പി. ആയിരുന്നു. വിവാഹം ഉറപ്പിച്ചിട്ടുണ്ട്‌. രാജസ്ഥാന്‍ സ്വദേശിനിയായ എഞ്ചിനീയറിങ്‌ ബിരുദധാരിണിയാണ്‌ വധു. രാവിലെ 10 ന്‌ കലക്‌ടറേറ്റിലെത്തിയ അമിത്‌ മീണയെ എ.ഡി.എം. പി. സെയ്യിദ്‌ അലി ബൊക്കെ നല്‍കി സ്വീകരിച്ചു. പെരിന്തല്‍മണ്ണ സബ്‌ കലക്‌ടര്‍ ജാഫര്‍ മാലിക്‌, ഡെപ്യൂട്ടി കലക്‌ടര്‍മാരായ വി. രാമചന്ദ്രന്‍, എ. നിര്‍മലകുമാരി, കെ.സി. മോഹനന്‍, സി. അബ്‌ദുറഷീദ്‌, ഡോ.ജെ.ഒ. അരുണ്‍, പി.എന്‍. പുരുഷോത്തമന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, കലക്‌ടറേറ്റ്‌ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this post: