Exclusive News
ജില്ലാ കലോത്സവം ഉത്സവ് സമാപിച്ചു

മലപ്പുറം : കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ മലപ്പുറം ജില്ലയിലെ അംഗീകൃത പഠന കേന്ദ്രങ്ങളുടെ കലോത്സവമായ ജില്ലാ കലോത്സവം ഉത്സവ് 2020 സമാപിച്ചു. എന്‍ ടി സി മജീദ് അധ്യക്ഷത വഹിച്ചു. പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. റൂട്രോണിക്‌സ് ചെയര്‍പേഴ്‌സണ്‍ സി എന്‍ സുഭദ്ര മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉമ്മര്‍ അറക്കല്‍, സിനിമാതാരം ഉബൈദ് ഖാന്‍, കെ ഹംസ എന്നിവര്‍ സംസാരിച്ചു. ഷമീര്‍ കളത്തിങ്ങല്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഹനീഫ് രാജാജി നന്ദിയും പറഞ്ഞു. ഐ എച്ച് ടി തിരൂര്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ഐ ഐ ടി പെരിന്തല്‍മണ്ണ രണ്ടും ട്രസ്റ്റ് കമ്പ്യൂട്ടേഴ്‌സ് മലപ്പുറം മുന്നാം സ്ഥാനവും നേടി. മത്സരങ്ങളില്‍ ആയിരത്തിലധികം പ്രതിഭകള്‍ പങ്കെടുത്തു.

Share this post: