Top Stories
തദ്ദേശ സ്ഥാപനങ്ങളുടെ 16 പദ്ധതികള്‍ക്ക്‌ കൂടി അംഗീകാരം
June 07, 2017

07-Jun-2017

മലപ്പുറം : ജില്ലയിലെ 16 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക്‌ കൂടി ജില്ലാ ആസുത്രണ സമിതി അംഗീകാരം നല്‍കി. 12 ഗ്രാമ പഞ്ചായത്തുകളുടെയും കൊണ്ടോട്ടി,നിലമ്പൂര്‍, ബ്ലോക്ക്‌ പഞ്ചായത്തുകളുടെയും പെരിന്തല്‍മണ്ണ, മഞ്ചേരി മുനിസിപ്പാലിറ്റികളുടെയും പദ്ധതികള്‍ക്കാണ്‌ അംഗീകാരം നല്‍കിയത്‌. നേരത്തെ ആസുത്രണ സമിതി 21 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക്‌ അനുമതി നല്‍കിയിരുന്നു. സ്ഥാപനങ്ങള്‍ പദ്ധതികള്‍ ജൂണ്‍ ഒമ്പതിനകം സമര്‍പ്പിക്കണം. പദ്ധതികള്‍ക്ക്‌ അംഗീകാരം നല്‍കാനായി ജൂണ്‍ 12 വൈകിട്ട്‌ സമിതി വീണ്ടും യോഗം ചേരും. ജില്ലാ പഞ്ചയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ്‌ എ.പി. ഉണ്ണിക്യഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്‌ടര്‍ അമിത്‌ മീണ,ജില്ലാ പ്ലാനിംഗ്‌ ഓഫിസര്‍ എന്‍.കെ ശ്രീലത എന്നിവര്‍ പങ്കടുത്തു.

Share this post: