Top Stories
തിരൂരിൽ ഗഫൂർ താനൂരിൽ ഫിറോസ് അട്ടിമറിയെന്ന് എക്സിറ്റ് പോൾ സർവ്വെ
April 29, 2021

29/04/2021
തിരൂരിൽ എൽഡിഎഫും താനൂരിൽ യുഡിഎഫും വിജയിക്കുമെന്ന് മാതൃഭൂമി ചാനൽ സർവ്വെ റിപ്പോർട്ട്. തിരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീനെ എൽഡിഎഫിൻ്റെ ഗഫൂർ പി ലില്ലീസ് അട്ടിമറിക്കുമെന്നാണ് കണ്ടെത്തൽ. താനൂരിൽ നിലവിലെ എംഎൽഎ വി.അബ്ദുറഹിമാൻ തോൽകുമെന്നും പി.കെ ഫിറോസ് വിജയിക്കുമെന്നും സർവ്വെ പറയുന്നു.

ജില്ലയിൽ കടുത്ത മത്സരം നടന്ന പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിലും വിജയം എൽഡിഎഫിനാണ്. മുസ്ലിം ലീഗിലെ നജീബ് കാന്തപുരത്തിനെ അട്ടിമറിച്ച് കെ.പി എം മുസ്തഫ വിജയിക്കുമെന്നാണ് വിലയിരുത്തൽ. വള്ളിക്കുന്നിലും വിജയം LDFനാണെന്നാണ് സർവ്വെ കണ്ടെത്തൽ

Share this post: