Top Stories
തേനീച്ച വളര്‍ത്തലില്‍ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ്‌
April 21, 2016

20, April 2016
തിരുവനന്തപുരം : തേനീച്ച വളര്‍ത്തലില്‍ റബ്ബര്‍ ട്രെയിനിങ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ്‌ ആരംഭിക്കുന്നു. രണ്ടാഴ്‌ച നീണ്ടു നില്‍ക്കുന്നതാണ്‌ കോഴ്‌സ.ആദ്യ ബാച്ച്‌ മെയ്‌ 6-ാംതീയതി തുടങ്ങും. പരിശീലനാര്‍ത്ഥികളുടെ ലഭ്യത അനുസരിച്ച്‌ ഈ വര്‍ഷം തുടര്‍ന്നും ബാച്ചുകളുണ്ടാകും. പാലക്കാട്‌ മീനച്ചില്‍ റബ്ബറുത്‌പാദക സംഘവുമായി സഹകരിച്ചുള്ള ഈ പരിപാടിയില്‍ തേനീച്ച വളര്‍ത്തലുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പ്രായോഗിക പരിശീലനവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌.

റബ്ബര്‍ തോട്ടങ്ങളില്‍ നിന്നുള്ള അധിക വരുമാന മാര്‍ഗ്ഗം എന്ന നിലയ്‌ക്കും താല്‍പര്യമുള്ളവര്‍ക്ക്‌ തൊഴില്‍ സംരംഭം എന്ന നിലയ്‌ക്കുമാണ്‌ ഈ വിഷയത്തില്‍ കോഴ്‌സ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. കോഴ്‌സ്‌ ഫീസ്‌ 1000 രൂപ (സേവനനികുതി പുറമെ). പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം കോഴ്‌സ്‌ഫീസ്‌ ഡയറക്ടര്‍ (ട്രെയിനിങ്‌) എന്ന പേരില്‍ കോട്ടയത്തു മാറാവുന്ന ഡിമാന്റ്‌ ഡ്രാഫ്‌റ്റ്‌ ആയോ, മണിയോര്‍ഡര്‍ ആയോ ഡയറക്ടര്‍ (ട്രെയിനിങ്‌), റബ്ബര്‍ബോര്‍ഡ്‌ പി.ഒ., കോട്ടയം-9, കേരളം എന്ന വിലാസത്തില്‍ അയയ്‌ക്കണം. സെന്‍ട്രല്‍ ബാങ്ക്‌ഓഫ്‌ഇന്ത്യ (ഐ.എഫ്‌.എസ്‌. കോഡ്‌ – CBIN0284156)യുടെ 1450300184 എന്ന അക്കൗണ്ട്‌ നമ്പറിലേക്ക്‌ നേരിട്ടും ട്രാന്‍സ്‌ഫര്‍ ചെയ്യാം. അപേക്ഷയില്‍ പണമടച്ച രീതി, രസീതിന്റെ നമ്പര്‍, തീയതി തുടങ്ങിയ വിശദാംശങ്ങളും അപേക്ഷകന്റെ ഫോണ്‍ നമ്പരും ചേര്‍ത്തിരിക്കണം. വിവരങ്ങള്‍ ഇമെയിലായി training@rubberboard.org.in-ലേക്ക്‌ നേരിട്ടയയ്‌ക്കാവുന്നതുമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ 0481- 2353168, 2353127.

Share this post: