Exclusive News
തൊഴിലധിഷ്ഠിത വിദ്യഭ്യാസത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു – സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രസക്തി ഈ കാലത്ത് വളരെയെറെയാണെന്ന് നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. മാറഞ്ചേരി ഗവ.ഐ. ടി. ഐ കെട്ടിട ഉദ്ഘാടത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വൈദഗ്ധ്യതമുള്ളവരുടെ എണ്ണം കുറവാണെന്നും അതിനാല്‍ ഐ.ടി.ഐ ക ളില്‍ പഠിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. മാറഞ്ചേരി ഐ.ടി.ഐയുടെ സ്ഥലം പ്രയോജനപ്പെടുത്തി സാധ്യമായ എല്ലാ വികസനങ്ങളും നടപ്പിലാക്കും. പുതിയ കോഴ്‌സുകളും
ട്രേഡുകളും തുടങ്ങാന്‍ പദ്ധതികള്‍ നടപ്പിലാക്കും. ഈ മേഖലയില്‍ നവീകരണ പദ്ധതികള്‍ നടപ്പിലാക്കി ആധുനിക സാങ്കേതിക വിദ്യകളില്‍ തൊഴിലധിഷ്ഠിതമായ കോഴ്‌സുകള്‍ തുടങ്ങും. സ്വദേശത്തും വിദേശങ്ങളിളും ഈ കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് അവസരങ്ങള്‍ കൂടുമെന്നും സ്പീക്കര്‍ പറഞ്ഞു. തൊഴില്‍- നൈപുണ്യ – എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ പൊന്നാനി എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി.
ചടങ്ങില്‍ വ്യവസായ പരിശീലന വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഓഫീസര്‍ കെ.എസ് ധര്‍മ്മരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. , പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സത്യന്‍, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.സിന്ധു , ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.ബി. ഫൈസല്‍ ,പ്രിന്‍സിപ്പാള്‍ ബേബി എം.ബി , ജനപ്രതിനിധികളായ സമീറ ഇളയിടത്ത്, ഖദീജ മൂത്തേടത്ത്, സ്മിത ജയരാജ് വിവിധ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this post: