Top Stories
തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം : സ്ഥാപന മേധാവികള്‍ മുന്‍കൈയെടുക്കണം.
August 11, 2016

11-Aug-2016
മലപ്പുറം : സര്‍ക്കാര്‍ /അംഗീകൃത സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന ബീഡി/ചുണ്ണാമ്പ് കല്ല് – ഡോളോമൈറ്റ്/ സിനിമാ തൊഴിലാളികളുടെ മക്കള്‍ക്ക് കേനദ്ര തൊഴില്‍ മന്ത്രാലയത്തിനു കീഴിലുള്ള ലേബര്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ സാമ്പത്തിക സഹായം നല്‍കുന്നു. ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് ക്ലാസ് അടിസ്ഥാനത്തില്‍ 250 മുതല്‍ 15000 വരെ ഗ്രാന്റ് ലഭിക്കും. വിദ്യാര്‍ഥിയുടെ പേരില്‍ ആധാര്‍ ലിങ്ക് ചെയ്ത സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ടാവണം. യോഗ്യരായ അപേക്ഷകരുടെ നിര്‍ദിഷ്ട എക്‌സല്‍ ഫോര്‍മാറ്റിലുള്ള ലിസ്റ്റ് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ ഓഗസ്റ്റ് 31നകം ഹംീരെവീഹമൃവെശു@ഴാമശഹ.രീാ ലേക്ക് മെയില്‍ ചെയ്യുകയും ഹാര്‍ഡ് കോപിയും ബന്ധപ്പെട്ട രേഖകളും താഴെ വിലാസത്തിലോ തൊട്ടടുത്ത ബീഡിവര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ഫണ്ട് ഡിസ്‌പെന്‍സറിയിലോ എത്തിക്കുകയും ചെയ്യണം. വിലാസം : ഓഫീസ് ഓഫ് വെല്‍ഫയര്‍ കമ്മീഷന്‍, ലേബര്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍, താണ, കണ്ണൂര്‍ 670012 . ഫോണ്‍ 0497 2700995, 2705012. 11-ാം ക്ലാസിന് മുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ രെവീഹമൃവെശു.ഴീ്.ശി ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. തുടര്‍ന്ന് ബന്ധപ്പെട്ട സ്‌കൂള്‍ /കോളെജുകള്‍ സൈറ്റ് വഴി അപേക്ഷ പരിശോധിച്ച് അംഗീകാരം നല്‍കണം. സ്‌കൂളുകള്‍ ഓണ്‍ലൈന്‍ അപ്‌റൂവല്‍ നല്‍കാത്ത അപേക്ഷ പരിഗണിക്കില്ല. അവസാന തിയതി ഓഗസ്റ്റ് 31.

Share this post: