Exclusive News
ദേശവിരുദ്ധ പ്രവർത്തനം; വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

22/02/2019

മലപ്പുറം: ദേശവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന പ്രിൻസിപ്പലിന്റെ പരാതിയിൽ അറസ്റ്റ് ചെയ്ത മലപ്പുറം ഗവ:കോളേജിലെ രണ്ട് വിദ്യാർത്ഥികളെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇവർ റാഡിക്കൽ സ്റ്റുഡന്റ് ഫോറം എന്ന സംഘടനയുടെ പ്രവർത്തകരാണ്. കുറച്ച് മാസങ്ങളായി ഇവരുടെ പ്രവർത്തനം പോലീസ് നിരീക്ഷണത്തിലായിരുന്നു

രണ്ടാം വർഷ ബികോം വിദ്യാർത്ഥി മേലാറ്റൂർ എടയാറ്റൂർ സ്വദേശി റിൻഷാദ്, ഫസ്റ്റ് ഇയർ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർത്ഥി പാണക്കാട് സ്വദേശി മുഹമ്മദ് ഫാരിസ് എന്നിവരെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 124 A ദേശ വിരുദ്ദ പ്രവർത്തനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇന്ന് ഉച്ചയോടെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. തുടർന്ന് കൂടുതൽ അന്വേഷണങ്ങൾക്ക് പ്രതികളെ വിട്ട് കിട്ടണമെന്ന പോലീസ് അപേക്ഷ പരിഗണിച്ച് മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.

Share this post: