Exclusive News
ദേശീയപാത വികസിപ്പിക്കുന്നത് പിണറായി വിജയനും സിപിഐഎമ്മിനും വേണ്ടിയല്ല;ജി.സുധാകൻ

06/04/2018

ദേശീയ പാത വികസനം പിണറായി വിജയനും സിപിഐഎമ്മിനും വേണ്ടിയല്ലന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. ദേശീയപാതാ വികസനത്തില്‍ സര്‍ക്കാരിന് ഒരു വാശിയുമില്ല. പ്രശ്‌നങ്ങളില്ലാതെ പാതാ വികസനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അതിന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാലും പൊലീസ് വെടിവെപ്പ് ഉണ്ടാകില്ല. അതിന് ആരും ശ്രമിക്കേണ്ടന്നും മന്ത്രി പറഞ്ഞു. വേങ്ങരയിലും എ.ആർ നഗറിലും ഇന്നുണ്ടായ സഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ദേശീയപാതയുടെ സര്‍വെയ്‌ക്കെതിരെ ഇപ്പോൾ സമരം നടത്തുന്നത് രാജ്യദ്രോഹികളാണെന്ന് മന്ത്രി വിമർശിച്ചു. സംഭവത്തിന് പിന്നില്‍ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവരാണെന്നും സമരത്തില്‍ പങ്കെടുക്കുന്നവരുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

Share this post: