Exclusive News
ദേശീയപാത;സിപിഎം നിലപാട് തള്ളി ഡിജിപി,സഘർഷത്തിന് പിന്നിൽ ത്രീവ്രവാദികളല്ലെന്ന് ലോക്നാഥ് ബെഹ്റ

07/04/2018

മലപ്പുറം:ദേശീയ പാത സര്‍വെക്കിടയിലെ സഘർഷങ്ങൾക്ക് പിന്നിൽ ത്രീവ്രവാദികളല്ലന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. മുസ്ലിം ത്രീവ്രവാദികളാണ് ഭൂമി ഏറ്റെടുക്കലിനെ തടസ്സപ്പെടുത്താൻ സഘർഷമുണ്ടാക്കുന്നതെന്ന് സിപിഎം നേതാവ് എ വിജയരാഘവൻ ഇന്നലെ പറഞ്ഞിരുന്നു. ഇതിനെ തള്ളികളയുന്നതാണ് ഡിജിപിയുടെ അഭിപ്രായം

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ് പൊലീസിന് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് ഐജി പരിശോധിക്കുമെന്നും ഡിജിപി കൊച്ചിയില്‍ പറഞ്ഞു.

Share this post: