Top Stories
നവകേരള എക്‌സ്‌പ്രസ്‌ ജില്ലയില്‍ പര്യടനം തുടങ്ങി
July 02, 2017

02-Jul-2017
മലപ്പുറം : സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ വികസന കാഴ്‌ചകളും ഉള്ളില്‍ തൊടുന്ന പാട്ടുകളുമായി നവകേരള എക്‌സ്‌പ്രസിന്റെ പര്യടനം ജില്ലയില്‍ തുടങ്ങി. ജില്ലാ തല ഉദ്‌ഘാടനം പെരിന്തല്‍മണ്ണയില്‍ നഗരസഭയുടെ നേത്യത്വത്തില്‍ നടന്നു. ചെയര്‍മാന്‍ മുഹമ്മദ്‌ സലിം ഉദ്‌ഘാടനം ചെയ്‌തു. നവകേരള സ്യഷ്‌ടിക്കായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാവരുടെയും അംഗീകാരം നേടിയതായി അദ്ദേഹം പറഞ്ഞു. കൗണ്‍സിലര്‍ ഇ.ശങ്കരനാരായണന്‍,മുന്‍ എം.എല്‍.എ. വി. ശശികുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രദര്‍ശനത്തിന്റെ ഭാഗമായി ജയചന്ദ്രന്‍ കടമ്പനാടിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാര്‍ നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന്‌ മഞ്ചേരിയില്‍ പബ്‌ളിക്‌ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം ലഭിച്ചു. നവകേരള സൃഷ്‌ടിക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന നാല്‌ മിഷനുകളെക്കുറിച്ച്‌ വിശദമാക്കുന്ന ത്രിമാന മോഡലുകള്‍, വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ എന്നിവ ക്രമീകരിച്ച പ്രദര്‍ശന വാഹനമാണ്‌ നവകേരള എക്‌സ്‌പ്രസ്‌. നവ കേരള എക്‌സ്‌പ്രസ്‌ ഇന്ന്‌ മലപ്പുറം,കോട്ടക്കല്‍,തിരൂര്‍ എന്നിവടങ്ങളില്‍ പ്രദര്‍ശനം നടത്തും.

Share this post: