Exclusive News
നിലമ്പൂരിനു കൈത്താങ്ങുമായി വള്ളിക്കുന്നിലെ എ വൺ ക്ലബ്

വള്ളിക്കുന്ന്: പ്രളയദുരന്തത്താൽ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന നിലമ്പൂരിലെ ജനതയ്ക്ക് വേണ്ടി വള്ളിക്കുന്ന് എ വൺ ആർട്സ് സ്പോട്സ് ക്ലബിന്റെ നേതൃത്വത്തിൽ “നിലമ്പൂരിനൊരു കൈതാങ്ങ് ” എന്ന വിഭവ സമാഹരണ പദ്ധതിക്ക് തുടക്കം. ആവശ്യമായ ഭക്ഷ്യവസ്തുക്കൾ 1200 ൽ അധികം പുതുവസ്ത്രങ്ങൾ, 1000 ലിറ്റർ ബോട്ടിൽ വെള്ളം എന്നിവ സമാഹരിച്ച് മലപ്പുറം ജില്ലാ കളക്ടറുടെ കളക്ഷൻ പോയിന്റിൽ എത്തിച്ചു കൊടുക്കുകയാണ് ഈ കൂട്ടായ്മ ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിനായി വള്ളിക്കുന്നിൽ പ്രതേകം കളക്ഷൻ പോയിന്റ് തുടങ്ങി വിഭവശേഖരണം നടത്തുകയാണ് എ വൺ അത്താണിക്കൽ, വള്ളിക്കുന്നിലെ AMLPട തിരുത്തി ക്യാമ്പിന് നേതൃത്വം കൊടുക്കുകയും മറ്റു ക്യാമ്പുകളിലേക്ക് ആവശ്യമായ പച്ചക്കറികൾ ഉൾപ്പെടെ ഉള്ള അവശ്യസാധനങ്ങൾ ഇവർ എത്തിച്ചു കൊടുക്കുന്നുണ്ട്, രണ്ടാം ഘട്ട വിഭവസമാഹരണത്തിനുള്ള ഒരുക്കത്തിലാണ് ക്ലബ് ഭാരവാഹികൾ ഇതിനായി വള്ളിക്കുന്ന് അത്താണിക്കൽ കളക്ഷൻ പോയിന്റും തുറന്നിട്ടുണ്ട്. ടി നാസർ, അശ്വിൻ , പി എൻ നജീബ്, ബിജു.സി, വി ശ്രീനാഥ്, ഇസ്മായിൽ, അനീഷ് സി ,ജൈസൽ.കെ എന്നിവരാണ് നേതൃത്വം കൊടുക്കുന്നത്

Share this post: