Exclusive News
പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് തന്നെ തുടരാന്‍ നിര്‍ദ്ദേശം

06/12/2017
പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് തന്നെ തുടരാന്‍ നിര്‍ദ്ദേശം
മലപ്പുറം; മലപ്പുറം പാസ്‌പോര്‍പോട്ട് ഓഫീസ് മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ മലപ്പുറത്ത് തന്ന തുടരാന്‍ നിര്‍ദ്ദേശം. ഒരു മാസത്തേക്ക് കൂടി കെട്ടട ഉടമയുമായി വാടകക്കരാറുണ്ടാക്കാന്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദ്ദേശം. പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലൊന്നായ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടുന്നതിനെതിരെ മുസ്ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികളില്‍ നിന്ന് വലിയ പ്രതിഷേധങ്ങളാണുയര്‍മ്മിരുന്നത്. ഒരു മാസത്തിന് ശേഷം ആവശ്യമെങ്കില്‍ ജനങ്ങളുമായി ചേര്‍ന്ന് സംയുക്ത നിയമപോരാട്ടം നടത്തുമെന്ന് കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു

Share this post: