Exclusive News
പിവി അൻവറിന് വളാഞ്ചേരിയിൽ പ്രവർത്തകരുടെ ഉജ്ജ്വല സ്വീകരണം

13/03/2019

പൊന്നാനി:കത്തുന്ന വെയിലും പ്രചരണത്തിന്‌ ആവേശംപകര്‍ന്ന്‌ എല്‍ഡിഎഫ്‌ സ്വതന്ത്ര സഥാനാര്‍ഥി പി വി അൻവറിന് വളാഞ്ചേരിയിൽ ഉജ്ജ്വല സ്വീകരണം. അൻവർ എത്തുന്നതിന് മുൻപേ വലിയ ആൾക്കൂട്ടം സ്ഥാനാർത്ഥിയെ കാത്ത് വളാഞ്ചേരിയിലുണ്ടായിരുന്നു.

നഗരത്തിൽ എത്തിയ ഉടനെ വ്യാപാര സ്‌ഥാപനങ്ങളിലും നഗരത്തിലുമുള്ളവരോട് നേരിട്ട്‌ വോട്ട്‌ അഭ്യര്‍ഥിച്ച് ചെറു പ്രസഗം. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ്‌ തീക്ഷ്‌ണമായ രാഷ്‌ട്രീയപോരാട്ടമാണെന്ന ഓര്‍മപ്പെടുത്തലോടെ തുടങ്ങിയ പ്രസംഗം ഹൃസ്വവാക്കുകളില്‍ അവസാനിപ്പിച്ച്‌ മടക്കം.എൽഡിഎഫ് നേതാക്കളായ
സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ വി പി സക്കറിയ, ഏരിയ സെക്രട്ടറി കെ പി ശങ്കരൻ, അഷ്‌റഫലി കാളിയത്ത്, കെ കെ ഫൈസൽ തങ്ങൾ, വി കെ രാജീവ്‌, എൻ വേണുഗോപാൽ, കെ പി എ സത്താർ, എടയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രാജീവ്‌, ഷെരീഫ് പാലോളി എന്നിവർ സ്ഥാനാർഥിയോടെപ്പം ഉണ്ടായിരുന്നു.

Share this post: