Cinema
പൂക്കോട്ടുംപാടത്ത് 28ന് സൗജന്യ സിനിമാ പ്രദര്‍ശനം

26/12/2017
നിലമ്പൂര്‍: കേരള ചലച്ചിത്ര അക്കാദമിയുടെയും ലൈബ്രറി കൗണ്‍സിലിന്റെയും സഹകരണത്തോടെ പൂക്കോട്ടുംപാടം പീപ്പില്‍സ് ലൈബ്രറി സിനിമാ പ്രദര്‍ശനം സഘടിപ്പിക്കുന്നു. ഈ മാസം 28ന് പൂക്കോട്ടുംപാടം കതിരില്‍ നടക്കുന്ന പ്രദര്‍ശനം സൗജന്യമായിരിക്കും. വൈകിട്ട് 5മണി മുതലാണ് പ്രദര്‍ശനം ആരംഭിക്കുന്നത്.
പ്രശസ്ത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ മൊഹ്‌സീന്‍ മക്മല്‍ബഫിന്റെ ദി പ്രസിഡന്റ്, റഷ്യന്‍ സാഹിത്യകാരനായ ആന്റണ്‍ ചെക്കോവിന്റെ ‘വാങ്കാ’ എന്ന ചെറുകഥയെ ആസ്പദമാക്കി ജയരാജ് ഒരുക്കിയ മലയാള ചിത്രമായ ‘ഒറ്റാല്‍’ എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്നത്.

Share this post: