Exclusive News
പെരിന്തല്‍മണ്ണയില്‍ ഹര്‍ത്താലനുകൂലികളുടെ വ്യാപക അക്രമം


പെരിന്തല്‍മണ്ണ: പെരിന്തമണ്ണയില്‍ ഹര്‍ത്താല്‍ പുരോഗമിക്കവെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം. മാതൃഭൂമി ന്യൂസ് ചാനല്‍ സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ലീഗ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നത് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്. സംഭവത്തില്‍ പോലീസ്‌കേസെടുത്തു. പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ച് രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ആദ്യഗ ജില്ലാ അടിസ്ഥാനത്തിലായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നതെങ്കിലും യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം താലൂക്കിലേക്ക് മാത്രമായി ചുരുക്കുകയായിരുന്നു.

Share this post: