Top Stories
പെരിന്തല്‍മണ്ണയെ ജന സാഗരമാക്കി വി.എസ്.
April 26, 2016

vs-pmna25, April 2016
പെരിന്തല്‍മണ്ണ : വി.ശശികുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രതിപക്ഷ നേതാവ് ശ്രീ. വി.എസ്. അച്യുതാനന്ദന്‍ ഞായറാഴ്ച പെരിന്തല്‍മണ്ണയിലെത്തി. ബൈ പാസിന് സമീപത്തെ വിശാലമായ പടിപ്പുര സ്റ്റേഡിയം വി.എസ് എത്തുന്നതിനു മുന്നേ തന്നെ നിറഞ്ഞു കവിഞ്ഞിരുന്നു. വി എസിന്‍റെ ഓരോ വാക്കും ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. സ്ഥാനാര്‍ഥി ശശികുമാര്‍ എംഎല്‍എയായിരിക്കുമ്പോള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി ഓര്‍മിപ്പിച്ചായിരുന്നു അച്യുതാനന്ദന്‍റെ പ്രസംഗം  തുടങ്ങിയത്. തുടര്‍ന്ന്, യുഡിഎഫ് സര്‍ക്കാരിന്‍റെ കോഴയിലേക്കും കേന്ദ്രസര്‍ക്കാരിന്‍റെ മതവിദ്വേഷത്തിലേക്കും വിരല്‍ചൂണ്ടിയായി  വി എസിന്‍റെ വാക്കുകള്‍. ഇടതുപക്ഷ ഭരണം വരാന്‍ ശശികുമാറിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് വി.എസ്. അഭ്യര്‍ഥിച്ചു.

Share this post: