Top Stories
പൊന്നാനി എം.എല്‍.എ. പി. ശ്രീരാമകൃഷ്ണനെ സ്പീക്കറായി തെരഞ്ഞെടുത്തു
June 03, 2016

speeker-sreeramakrishnan03, June 2016
തിരുവനന്തപുരം : പതിനാലാം നിയമസഭയുടെ സ്പീക്കറായി പൊന്നാനിയില്‍ നിന്നുള്ള എം.എല്‍.എ. പി.ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. ശ്രീരാമകൃഷ്ണന് 92 വോട്ടും എതിര്‍ സ്ഥാനാര്‍ഥി യു.ഡി.എഫിലെ വി.പി.സജീന്ദ്രന് 46 വോട്ടുമാണ് ലഭിച്ചത്. ഒരു. വോട്ടു അസാധുവായി. 91 അംഗങ്ങളുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ഒരു വോട്ടു അധികമായി ലഭിച്ചു. പൂഞ്ഞാര്‍ എം.എല്‍.എ. പി.സി. തോമസ്‌ വോട്ട് ചെയ്തില്ല.പ്രോടേം സ്പീക്കറായ എസ് ശര്‍മ്മയാണ് സ്പീക്കറെ പ്രഖ്യാപിച്ചത്.


Share this post: