Exclusive News
പ്രളയ ദുരന്തമുണ്ടായ നിലമ്പൂർ കവളപ്പാറയും പരിസര പ്രദേശങ്ങളും കെ. എൻ. എം നേതാക്കൾ സന്ദർശിച്ചു

നിലമ്പൂർ: പ്രളയ ദുരന്തം മുണ്ടായ നിലമ്പൂർ കവളപ്പാറയും പരിസര പ്രദേശങ്ങളും കെ. എൻ. എം നേതാക്കൾ സന്ദർശിച്ചു. ദുരന്ത- പുനരധിവാസ പ്രവർത്തനം ത്വരിതപ്പെടുത്താൻ സർക്കാരിന്റെ അടിയന്തിര ശ്രദ്ധയുണ്ടാകണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു. കെ. എൻ. എം സംസ്ഥാന പ്രസിഡന്റ് ടി. പി അബ്ദുള്ള കോയ മദനി, വൈസ് പ്രസിഡന്റ് ഡോ. ഹുസ്സൈൻ മടവൂർ,സെക്രട്ടറിമാരായ എ. അസ്‌കർ അലി, പാലത്ത് അബ്ദുർറഹ്മാൻ മദനി, സലീം സുല്ലമി എടക്കര, ഐ എസ്.എം പ്രസിഡന്റ് ശരീഫ് മേലേതിൽ, സെക്രട്ടറി ജംഷീർ ഫാറൂഖി, സാമൂഹ്യ ക്ഷേമ വിഭാഗം കൺവീണർ നിസാർ ഒളവണ്ണ, നിലമ്പൂർ ബ്ളോക്ക് പഞ്ചായത്ത് മെമ്പർ സി. എച്ച് മുഹമ്മദ്‌ ഇഖ്‌ബാൽ, കെ എം ഫൈസി തരിയോട്, ഖാലിദ് സ്വലാഹി, എൻ. സുബൈർ പോത്ത്കല്ല്, സി. അലി അഷ്‌റഫ്, ഷഫീക് അസ്‌ലം, ഷുക്കൂർ സ്വലാഹി, പി. സി മൻസൂർ തുടങ്ങിയവരാണ് സന്ദർശിക്കാൻ എത്തിയത്. പോത്തകല്, പാതാർ, ചുങ്കത്തറ കൈപ്പിനിക്കടവ് പാലം തുടങ്ങി ദുരന്ത സ്ഥലങ്ങളും, പൂളപ്പാടത്തെ ദുരിടാശ്വാസ ക്യാമ്പും നേതാക്കൾ സന്ദർശിച്ചു.
ഐ എസ്.എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ആയിരത്തോളം സന്നദ്ധ പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

Share this post: