പ്രവാസികള്‍ക്ക് പ്രത്യാശ നല്‍കുന്ന വമ്പന്‍ പദ്ധതികളില്‍ കൈകോര്‍ത്ത് ഷാര്‍ജയും കേരളവും

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/exclusive-news/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE/">
Twitter

പ്രവാസികള്‍ക്ക് പ്രത്യാശ നല്‍കുന്ന വമ്പന്‍ പദ്ധതികളില്‍ കൈകോര്‍ത്ത് ഷാര്‍ജയും കേരളവും

25/09/2017

മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്റെ അതിഥിയായി കേരളത്തിലെത്തിയ ഷാര്‍ജാ ഭരണാധികാരിയുമായി സംസ്ഥാനമന്ത്രിമാര്‍ രാജ്ഭവനില്‍ നടത്തിയ ചര്‍ച്ചയില്‍ വന്‍പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത്. ഉച്ചക്ക് രാജ്ഭവനിലൊരുക്കിയ വിരുന്നിന് ശേഷമാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ ചേര്‍ന്ന് പരസ്പരം സഹകരിക്കാവുന്ന മേഖലകളെ കുറിച്ചും പദ്ധതികളെക്കുറിച്ചും ഷാര്‍ജാഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയത്.

ഷാര്‍ജയും കേരളവും തമ്മില്‍ സഹകരണം ഉറപ്പാക്കിയ വിവിധ പദ്ധതികള്‍

1. ഷാര്‍ജ ഫാമിലി സിറ്റി
മലയാളികള്‍ക്കുവേണ്ടി ഷാര്‍ജയില്‍ ഭവന പദ്ധതി. ഉയരം കൂടിയ പത്ത് അപ്പാര്‍ട്‌മെന്റ് ടവറുകളാണ് ഉദ്ദേശിക്കുന്നത്. ഇതിന് പത്ത് ഏക്കര്‍ ഭൂമി ആവശ്യമുണ്ട്. കേരളവും ഷാര്‍ജയും സഹകരിച്ച് ഈ പദ്ധതി നടപ്പാക്കാന്‍ കഴിയും. ഫാമിലി സിറ്റിയില്‍ ആധുനിക ചികിത്സാ സൌകര്യങ്ങള്‍ ഉണ്ടാകും. ചികിത്സാ സൌകര്യം വലിയ ആശുപത്രിയായി വികസിപ്പിക്കുമ്പോള്‍ ഷാര്‍ജ നിവാസികള്‍ക്ക് ചികിത്സാ സേവനം ലഭിക്കും.

2. ഷാര്‍ജയില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ സംരംഭം
അന്താരാഷ്ട്ര നിലവാരമുള്ള പബഌക് സ്‌കൂളുകള്‍, എഞ്ചിനീയറിങ് കോളേജ്, മെഡിക്കല്‍ കോളേജ്, നൈപുണ്യവികസന പരിശീലനകേന്ദ്രങ്ങള്‍ എന്നിങ്ങനെ മികവുറ്റ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

3. ഷാര്‍ജയില്‍ സാംസ്‌കാരിക കേന്ദ്രം
കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും അവതരിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രം. ഇതിന് വേണ്ടി ഷാര്‍ജയില്‍ പത്ത് ഏക്കര്‍ സ്ഥലം ആവശ്യമുണ്ട്. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്ന മ്യൂസിയം, കലകള്‍ അവതരിപ്പിക്കുന്നതിനുള്ള വേദികള്‍, പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനുള്ള സൌകര്യം, ആയുര്‍വേദം അടിസ്ഥാനമാക്കിയുള്ള മെഡിക്കല്‍ ടൂറിസത്തിന് ഷാര്‍ജയില്‍ സൌകര്യം ഇവയാണ് സാംസ്‌കാരിക കേന്ദ്രത്തില്‍ ഉദ്ദേശിക്കുന്നത്.

4. ആയൂര്‍വേദവും മെഡിക്കല്‍ ടൂറിസവും
ഷാര്‍ജയില്‍ നിന്ന് വരുന്ന അതിഥികള്‍ക്ക് വേണ്ടി കേരളത്തില്‍ പ്രത്യേക ആയുര്‍വേദം ടൂറിസം പാക്കേജുകള്‍. ഷാര്‍ജയില്‍ ആരംഭിക്കാന്‍ നിര്‍ദേശിച്ച സാംസ്‌ക്കാരിക കേന്ദ്രത്തില്‍ കേരളത്തിന്റെ ആയൂര്‍വേദ ഹബും സ്ഥാപിക്കാവുന്നതാണ്.

5. പശ്ചാത്തല വികസന മേഖലയില്‍ മുതല്‍ മുടക്കുന്നതിനുള്ള സാധ്യതകള്‍
അടുത്ത നാല് വര്‍ഷം കൊണ്ട് ഈ മേഖലയില്‍ അമ്പതിനായിരം കോടി രൂപയുടെ മുതല്‍ മുടക്കാണ് കേരളം വിഭാവനം ചെയ്യുന്നത്. വിവരസാങ്കേതിക വിദ്യയും വിനോദസഞ്ചാരവും കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയിലെ പ്രധാനഘടകങ്ങളാണ്. പശ്ചാത്തല വികസനത്തിനുള്ള ഭാവി പദ്ധതികളില്‍ ഷാര്‍ജയുടെ സഹകരണവും പങ്കാളിത്തവും കേരളം പ്രതീക്ഷിക്കുന്നു.

6. വിവരസാങ്കേതിക മേഖലയില്‍ കേരളംഷാര്‍ജ സഹകരണം
ഐറ്റിയില്‍ കേരളത്തിനുള്ള വൈദഗ്ദ്ധ്യവും ശക്തമായ അടിത്തറയും പരസ്പര സഹകരണത്തിന് പ്രയോജനപ്പെടും. ആഗോള നിലവാരമുള്ള ഇന്ത്യന്‍ കമ്പനികളും വിദേശ കമ്പനികളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐറ്റി പാര്‍ക്കുകള്‍ കേരളത്തിന്റെ ശക്തിയാണ്. സ്റ്റാര്‍ട് അപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ത്തിയെടുക്കുന്നതിനും കേരളത്തിന് മികച്ച പദ്ധതിയും ഏജന്‍സിയുമുണ്ട്. ഷാര്‍ജയിലെ യുവജനങ്ങളില്‍ സാങ്കേതിക സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതില്‍ കേരളത്തിലെ സ്റ്റാര്‍ട് അപ്പ് മിഷന് പങ്കുവഹിക്കാന്‍ കഴിയും. ഷാര്‍ജ സര്‍ക്കാരിന്റെയും ഷാര്‍ജയിലെ പ്രമുഖകമ്പനികളുടെയും ‘ബാക്ക് ഓഫീസ് ഓപ്പറേഷന്‍സ്’ കേരളത്തിന്റെ സംവിധാനങ്ങളില്‍ ചെയ്യാന്‍ കഴിയും.

7. ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം
കേരളത്തിന് ആധുനിക ചികിത്സാ സംവിധാനവും മെഡിക്കല്‍ വിദ്യാഭ്യാസ സൌകര്യങ്ങളും ഉണ്ട്. ധാരാളം വിദഗ്ധ ഡോക്റ്റര്‍മാരും, സ്‌പെഷ്യലിസ്റ്റുകളും, ഉയര്‍ന്ന യോഗ്യതയുള്ള നഴ്‌സുമാരും, പാരാമെഡിക്കല്‍ സ്റ്റാഫും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം 2018 രണ്ടാംപകുതിയില്‍ പൂര്‍ത്തിയാകും. ഈ വിമാനത്താവളത്തിന് സമീപം ലോക നിലവാരത്തിലുള്ള മെഡിക്കല്‍ സെന്റര്‍ ഷാര്‍ജയിലെ നിക്ഷേപകരുടെ മുതല്‍ മുടക്കില്‍ ആരംഭിക്കാം.

 

Share this post:

മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ

ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി

ഹാദിയയെ അടച്ചിട്ട കോടതിയില്‍ ഹാജറാക്കണമെന്ന് അഛന്റെ അപേക്ഷ

എകെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസിലെ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

സി പി ഐ എന്ന വിഴുപ്പിനെ ചുമക്കേണ്ട ആവശ്യമില്ലെന്ന് എം എം മണി

കൊടിഞ്ഞി ഫൈസലിന്റെ കൊലപാതക വാര്‍ഷികം ആഘോഷിക്കാന്‍ ആര്‍എസ്എസിന് സ്‌കൂള്‍ വിട്ടുകൊടുത്ത് മുസ്ലിംലീഗ് നേതാവ്

സി പി ഐയില്‍ കൂട്ട രാജി തുടരുന്നു. ഏരിയ സെക്രട്ടറി അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടു.

ലീഗ് ഓഫീസ് റോഡ് വികസനത്തിന് വിട്ടുകൊടുത്തത് 1,06,72745 രൂപക്ക്

സി പി ഐയുടെ നടപടി മുന്നണി സംവിധാനത്തിന് ചേര്‍ന്നതല്ല: കോടിയേരി

വാക്സിനേഷൻ മാത്രമാണ് പോംവഴി