Top Stories
പ്ലസ് ടു പരീക്ഷ കഴിഞ്ഞതിന്റെ ആഹ്ലാദം പങ്ക് വയ്ക്കാൻ റോഡ്ഷോ, കേസെടുത്ത് പോലീസ്
April 25, 2021

മലപ്പുറം : പ്ലസ് ടു പരീക്ഷ കഴിഞ്ഞതിന്റെ ആഹ്ലാദം പങ്ക് വയ്ക്കാൻ സംഘം ചേർന്ന് റോഡിലേക്കിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥികൾക്ക് തടയിട്ട് പോലീസ്.

ആഘോഷത്തിന്റെ ഭാഗമായി മാസ്ക് ധരിക്കാതെ നിയന്ത്രണങ്ങൾ പാലിക്കാതെ കാറുകളിലും, ബൈക്കുകളിലും , വാഹനത്തിന്റെ മുകളിലും കയറിയിരുന്ന് വരികയായിരുന്നു വിദ്യാർത്ഥികൾ . പുത്തൂർ ബൈപാസ് റോഡിൽ നിന്നും കോട്ടപ്പടി വഴി കോട്ടക്കൽ ടൗണിലേക്ക് വാഹന റാലി നടത്താനായിരുന്നു പദ്ധതി. വാഹന പരിശോധന നടത്തിയിരുന്ന കോട്ടയ്ക്കൽ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

റാലിയെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി മറ്റു വാഹനങ്ങൾക്ക് പോകാൻ കഴിയാതെ വന്നതോടെ നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്.

കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പോലീസ് 3 കാറുകളും രണ്ട് ബൈക്കുകളും ഇവരിൽ നിന്ന് പിടികൂടി . ഇവ കോടതിയിലേക്ക് അയക്കുമെന്ന് പോലീസ് പറഞ്ഞു.

Share this post: