Top Stories
ബ്ലേഡ്‌ മാഫിയയുടെ ആ ക്രമണത്തില്‍ വൃദ്ധക്ക്‌ പരിക്കേറ്റു
December 08, 2016

07-Dec-2016

മലപ്പുറം: ബ്ലേഡ്‌ മാഫിയയുടെ ആ ക്രമണത്തില്‍ വൃദ്ധക്ക്‌ പരിക്കേറ്റു. വട്ടംകുളം പുരമുണ്ടേക്കാട്‌ സ്വദേശി യായ 81 കാരിക്കാണ്‌ ബ്ലേഡ്‌ മാഫി യയുടെ ആക്രമണത്തില്‍ പരുക്കേറ്റത്‌. ഇവരുടെ പേരകുട്ടിയുടെ വിവാഹ ത്തിനായി എടപ്പാളില്‍ സ്വര്‍ണ്ണ വ്യാ പാരം നടത്തുന്ന ഉത്തരേന്ത്യക്കാര നില്‍ നിന്നും സ്വര്‍ണ്ണം കടം വാങ്ങ ിയിരുന്നു. ഇതിന്‌ പകരമായി ഒന്നര യേക്കര്‍ സ്ഥലം ഇവരില്‍ നിന്നും വ്യാപാരി എഴുതി വാങ്ങുകയും ചെയ്‌തിരുന്നു.

കടം പലിശ സഹിതം തിരികെ നല്‍കി യിട്ടും വ്യാപാരി സ്ഥലം തിരികെ നല്‍ കാന്‍ തയ്യാറായില്ല. പണം നല്‍കാന്‍ ബാക്കിയുണ്ടെന്നാരോപിച്ചാണ്‌ വ്യാപാരി ഭൂമി വിട്ട്‌ നല്‍കാന്‍ തയ്യാറാ കാതിരുന്നത്‌. ഇതുമായി ബന്ധപ്പെട്ട്‌ കോടതിയില്‍ കേസ്‌ നിലനില്‍ക്കുന്നു മുണ്ട്‌. ഇതിനിടയില്‍ ഇന്നലെ എട പ്പാള്‍ കോലളബ്‌ പൊല്‍പ്പാക്കര മേഖലയിലെ ബ്ലേഡ്‌ മാഫിയ ഇവരുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറുകയും ഇവരെ മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ വൃദ്ധയെ എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശി പിച്ചു. മകളുടെ പരാതിയെ തുടര്‍ന്ന്‌ ചങ്ങരംകുളം പോലീസ്‌ കേസെടു ത്തു.

Share this post: